(ലാന ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് ശങ്കർ മനയുടെ ആമുഖം)
ന്യു യോർക്ക്: ലാനയുടെ 2024 ലെ പ്രാദേശിക സമ്മേളനമാണ് ഇവിടെ നടക്കുന്നത്. ഇത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് പറയാം. ഈ കാലളവില്‍ ഇതിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച നിരവധി പേരുണ്ട്. അവരെയെല്ലാവരെയും സ്മരിക്കേണ്ടതുണ്ട്. കൂടാതെ നമ്മെ വിട്ടു പിരിഞ്ഞ സഹപ്രവര്‍ത്തകനും ലാനയുടെ മുൻ പ്രസിഡന്റുമായ എം.എസ്.ടി. നമ്പൂതിരിയെ അനുസ്മരിക്കുന്നു.
ഇവിടെ കൂടിയിരിക്കുന്നവരില്‍ ഭൂരിഭാഗം എഴുത്തുകാരും എല്ലാവരും നല്ല വായനക്കാരുമാണ്. അതില്‍ പലരും കഥ, കവിത, നോവല്‍, നാടകം, തിരക്കഥ തുടങ്ങി ഫിക്ഷന്‍ അഥവാ കാല്പനികം എഴുതുന്നവരാണ്. കൂടാതെ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നവരുമുണ്ട്. അനുഭവകുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍, ജീവചരിത്രം, തുടങ്ങി എല്ലാ വിഭാഗങ്ങളിലും എഴുതുന്നവരുണ്ട്. അവരുടെയൊക്കെ കൃതികള്‍ കേരളത്തില്‍ ഗ്ലോബല്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ ലാനയ്ക്ക് ഉത്തരവാദിത്വമുണ്ട്.
ലാന ഒരു സംഘടന എന്ന നിലയില്‍ അവരെ പ്രോത്സാഹിപ്പിക്കുയും സഹായിക്കുകയും ചെയ്യുന്നു. പക്ഷെ എത്രത്തോളം വിജയിക്കുന്നുണ്ടെന്ന് നമുക്ക് ചര്‍ച്ചചെയ്യുകയും വിലയിരുത്തേണ്ടതുമുണ്ട്. അതാണ് നമ്മുടെ ലക്ഷ്യം. അതിന് നിങ്ങള്‍ പറയുന്ന ഏത് നിര്‍ദ്ദേശങ്ങള്‍ ഈ ഭരണസമിതി തികച്ചും ജനാധിപത്യരീതിയില്‍ സ്വീകരിക്കുകയും അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണെന്ന് ഉറപ്പു തരികയാണ്. ഒരു സംഘടനയ്ക്കുള്ളില്‍ നിന്നാണ് ഇതെല്ലാം ചെയ്യുന്നത്. ഈ കൂട്ടായ്മയില്ലെങ്കില്‍ അതസാധ്യമാണ്.
രാഷ്ട്രീയത്തിന്റെ ബലത്തില്‍ അല്ല ഉന്നതമായ ജനാധിപത്യബോധത്തിന്റെയും. മാനവീകതയുടെ അടിസ്ഥാനത്തിലാണ് നമ്മള്‍ ഒത്തുചേരുന്നത്. സംഘടന എന്നു പറയുന്നത് തന്നെ രാഷ്ട്രീയമാണ്. രാഷ്ട്രീയമെന്നത് കക്ഷി രാഷ്ട്രീയമല്ല. നോര്‍ത്തമേരിക്കയിലെ എല്ലാ മലയാളികളും ഈ കുടക്കീഴില്‍ വരണമെന്നുള്ളതാണ്. അതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. എഴുത്തുകാര്‍ക്ക് സംഘടനയേ വേണ്ടെന്ന് പറയുന്നവരുണ്ട്. അവര്‍ക്ക് വ്യക്തിപരമായി ചെയ്യാം. സംഘടനയില്‍ വന്നാല്‍ സ്വാതന്ത്ര്യം നഷ്ടപ്പെടും എന്ന് ചിന്തിക്കുന്നവരുണ്ട്. ആ രാഷ്ട്രീയ നിലപാടുള്ളവരെ ഇതില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
അതേ സമയം ഈ കൂട്ടായ്മയെകുറിച്ച് അറിയാത്തവരും ജീവിത പ്രാരാബ്ദ്ധങ്ങള്‍ക്കിടയില്‍ എഴുത്തും വായനയും നടത്തുന്നതോടൊപ്പം തന്നെ ഇത്തരം സംഘടനാ പ്രവര്‍ത്തനത്തിന് സമയമില്ലാത്തവരുമാണ്. ഇങ്ങനെയുള്ള വിഭാഗങ്ങളെ ഇതിലേക്ക് എപ്പോഴെങ്കിലും കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് ഒരു വിജയമായിരിക്കും. അതിന് നിങ്ങളുടെയെല്ലാം സഹായം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
എഴുത്ത് വ്യക്തിപരമായി രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള ഉപകരണമാണ്. വായനയും എഴുത്തും മനുഷ്യരെ വിനയമുള്ളവരാക്കും. എഴുത്തുകാരെ സഹായിക്കാന്‍ കഴിയുന്ന സംഘടനയാണ് പരമോന്നത സംഘടന. നമ്മളില്‍ നിന്നാണ് ആശയം ഉല്‍പാദിപ്പിക്കേണ്ടത്. ആശയത്തിന് ഒരു പക്ഷേ വസ്തുവിനെ മാറ്റാന്‍ കഴിയും അതിന് തകര്‍ക്കാന്‍ കഴിയും. അതിനാല്‍ വ്യവസ്ത്ഥിയെ അട്ടിമറിക്കാനും പുനഃനിര്‍മ്മിക്കാനും സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ നമ്മുക്കുള്ള പങ്ക് നിര്‍ണ്ണായകമാണ്. നമ്മളില്‍ എഴുത്തുകാരുടെ ശക്തി തിരിച്ചറിയേണ്ടതുണ്ട്. നമ്മള്‍ സാഹിത്യകാരന്‍മാര്‍ ഈ സമൂഹത്തെ നയിക്കുന്നവരാണ്. ആ ബോധം നമുക്ക് ഉണ്ടാവുകയും അതുപയോഗിച്ച് നമുക്ക് സാമൂഹിക പ്രതിബദ്ധത കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും നല്ല കാര്യമാണ്.
ഭാഷയെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അംഗങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിച്ച് സര്‍ഗാത്മക പ്രവര്‍ത്തനം സജീവമാക്കുക എന്നതാണ് ലാനയുടെ ദര്‍ശനം.
ഈ ഭരണസമിതി ആരംഭിച്ചപ്പോള്‍ സാറാ ജോസഫിനെ കൊണ്ട് ഉദ്ഘാടനം നിര്‍വഹിപ്പിച്ചു. അംഗങ്ങള്‍ക്കു വേണ്ടി രണ്ടു പരിപാടികള്‍ സൂമില്‍ സംഘടിപ്പിച്ചു. ഇത് നാലാമത്തെയോ അഞ്ചാമത്തെയോ പരിപാടിയാണ്. അടുത്ത വര്‍ഷങ്ങളിലും ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യും. അടുത്തകൊല്ലം ഡാളസില്‍ വച്ചായിരിക്കും കോണ്‍ഫറന്‍സ്.
see also
ചെറുകഥാ രചനയിലെ ആത്മസംഘര്‍ഷം (നീന പനക്കൽ)
സമൂഹത്തിലെമുറിവേറ്റ സ്ത്രീകളുടെ മുറിവുകളാണ് കവിതകൾ (ലാന സാഹിത്യോത്സവം രണ്ടാം ദിവസം : ഉമ സജി)
ലാനപൊടിപൂരം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
എഴുത്തിടത്തിലെ രാഷ്ട്രിയ ഇടപെടലുകൾ (മാമ്മൻ സി മാത്യു)
മധുരമനോജ്ഞമായി ലാന സാഹിത്യോത്സവം
ലാന സാഹിത്യോത്സവം (കൂടുതല്‍ ചിത്രങ്ങള്‍)
മലയാളം ചെറിയ ഭാഷയല്ല, അപകര്‍ഷത വേണ്ട: ഇ. സന്തോഷ് കുമാര്‍
ലാന സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷര നഗരിയിൽ ആരംഭിച്ചു