രാഹുൽ ഗാന്ധി രാജീവച്ച ഒഴിവിൽ നടക്കുന്ന വയനാട് ഉപതെരെഞ്ഞെടുപ്പിൽ യൂ ഡി ഫ് നായി അദ്ദേഹത്തിന്റെ അരുമ സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം ഏതാണ്ട് നാലു മാസങ്ങൾക്കു മുൻപ് തന്നെ പ്രഖ്യാപിച്ചതാണ്
രണ്ടാഴ്ച മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തിയതി ഡിക്ലയർ ചെയ്തപ്പോഴേയ്ക്കും വയനാട്ടിൽ പ്രിയങ്ക എത്തുന്നതിന്റെ ആഘോഷവും ആവേശവും കൊടുമുടിയിലെത്തി
1997 ൽ ബിസിനസ്‌കാരനായ റോബർട്ട് വധേരയെ വിവാഹം ചെയ്ത ശേഷം കുടുംബ ജീവിതത്തിൽ ഒതുങ്ങിയ പ്രിയങ്ക 2004 ൽ രാഹുൽ ഗാന്ധി ആദ്യമായി അമേടിയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കുമ്പോഴാണ് പൊതു വേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്
പിന്നീട് അമേടിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബാറേലിയിലും രാഹുലിന്റെയും സോണിയയുടെയും അഭാവം നികത്തിയത് പ്രിയങ്ക ആയിരുന്നു
ഉത്തർപ്രദേശ് കേന്ദ്രീകരിച്ചു കൂടുതൽ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട പ്രിയങ്കയ്ക്കു പക്ഷേ ഉത്തർപ്രദേശിൽ നടന്ന രണ്ടു മൂന്നു നിയമസഭ തെരഞ്ഞെടുപ്പിൽ കാര്യമായി ഒന്നും ചെയ്യുവാൻ സാധിച്ചില്ല. യോഗി ആദിത്യനാദിന്റെ നേതൃതൊത്തിൽ ബി ജെ പി തുടർച്ചയായി വൻ വിജയങ്ങൾ നേടിയപ്പോൾ പ്രിയങ്ക അപ്രസക്ത ആകുന്ന കാഴ്ചയാണ് കണ്ടത്
2019 ൽ എ ഐ സി സി ജനറൽ സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട പ്രിയങ്ക കഴിഞ്ഞ അഞ്ചു വർഷം ഉത്തർപ്രദേശിൽ നടത്തിയ കഠിനമായ പ്രവർത്തനത്തിന്റെ ഫലമാണ് ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നതിനു തടസം ആയത്
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അയോദ്ധ്യയും ലക്നൗ പോലുള്ള വൻ നഗരങ്ങളിൽ പ്രിയങ്ക നടത്തിയ റാലികളിലും പൊതു യോഗങ്ങളിലും പതിനായിരങ്ങൾ ആണ് പങ്കെടുത്തത്
2019ൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി നാണം കെടുത്തിയ ബി ജെ പി യുടെ വജ്രായുധം സ്മൃതി ഇറാനിയെ കഴിഞ തെരഞ്ഞെടുപ്പിൽ നേരിട്ട കോൺഗ്രസ് സ്‌ഥാനാർഥി കിഷൻലാൽ ശർമയ്ക്കു ഒന്നര ലക്ഷത്തിൽ അധികം വോട്ടിന്റെ വിജയം സമ്മാനിച്ചതിൽ മുഖ്യ പങ്കു വഹിച്ചത് പ്രിയങ്ക മാജിക് ആയിരുന്നു
കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ നേതാക്കളിൽ ഒരാളായി മാറിയ പ്രിയങ്ക രാഹുൽ ഗാന്ധി 2019ൽ നേടിയ നാലര ലക്ഷം ഭൂരിപക്ഷം മറികടന്നു ആറു ലക്ഷത്തിൽ എത്തുമെന്നാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പറയുന്നത്
ബി ജെ പി ക്കും നരേന്ദ്ര മോദിക്കും ചെറിയ ക്ഷീണം സംഭവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ 2029ലെ ഭരണം മുന്നിൽ കണ്ടു മുന്നേറുന്ന കോൺഗ്രസിനു എഴുപതുകളിലും എൺപതുകളിലും ഇന്ത്യൻ രാഷ്ട്രീയത്തെ കൈ വെള്ളയിൽ കൊണ്ടു നടന്ന ഇന്ദിരാ ഗാന്ധിയുടെ മുഖഭാവവും ഊർജസലതയും ഉള്ള പ്രിയങ്ക കൂടി പാർലമെന്റിൽ എത്തുമ്പോൾ കോൺഗ്രസിൽ രണ്ടു അധികാര കേന്ദ്രങ്ങൾ ഉണ്ടാവുമോ എന്നു കാത്തിരുന്നു കാണാം