സാഹിത്യസദനം വായനശാലയില്‍ നിന്നും കൊണ്ടുവന്ന പുസ്തകം കൗതുക ത്തോടെ ഞാന്‍ വായിച്ചു. അതിലെ സംക്ഷിപ്തവും സ്വാധീനിക്കുന്നതുമായ ആഖ്യാ നമൊ, സമ്പന്നമായ സക്ഷരത്വമൊ അല്ല എന്നെ ആകര്‍ഷിച്ചത്. എന്‍റെ ഭൂതകാലജീ വിതത്തിലെ സുപ്രധാന സംഭവങ്ങള്‍ അതില്‍ പകര്‍ത്തിവച്ചതുപോലെ തോന്നി. അ തില്‍ എഴുതിയ പല വാക്കുകളും വചനങ്ങളും ഞാന്‍ കേട്ടിട്ടുള്ളതും പറഞ്ഞിട്ടു ള്ളതുമാണ്. ബാല്യകാലംമുതല്‍, എന്‍റെ ജീവിത രഹസ്യങ്ങള്‍ അറിഞ്ഞിട്ടുള്ള ഒരാള്‍ സഹദേവനാണ്. എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍, മറ്റുള്ളവരോട് അവന്‍ പറയു മെന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല. എവിടെയോവച്ച്, ഞങ്ങള്‍ തമ്മില്‍ വേര്‍പെട്ടു.
കോളേജില്‍ പോയി തൊഴില്‍പ്പരമായ വിഷയമെടുത്തു പഠിക്കണമെന്ന് ആഗ്ര ഹമുണ്ടായിരുന്നു. പക്ഷേ, സാമ്പത്തികദാരിദ്ര്യം അനുവദിച്ചില്ല. അപ്പച്ചന്‍റെ കച്ചവ ടത്തിനു സഹായമായി വീട്ടില്‍ത്തന്നെ താമസിച്ചു. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചന്തയില്‍ പോയി, തേങ്ങയും കുരുമുളകും വാങ്ങി വരണം. തേങ്ങ വെട്ടി വെള്ളം കളഞ്ഞ് മുറ്റത്ത് നിരത്തിവച്ച് ഉണക്കി, കൊപ്രയാക്കി, ചാക്കില്‍ കെട്ടിവയ്ക്കും. കുരുമുളകും ഉണക്കി തൂക്കമറിഞ്ഞു കെട്ടിവയ്ക്കും. ആവശ്യക്കാര്‍ക്ക് വില്‍ക്കും. അതായിരുന്നു പതിവ് രീതി. വിദ്യാഭ്യാസകാലത്ത് ആരംഭിച്ച എന്‍റെ വയനാശീലം ഉപേക്ഷിച്ചില്ല. അറിവിനും ആസ്വാദനത്തിനും സഹായിച്ചത്, വീട്ടില്‍നിന്ന് അര മൈല്‍ അകലെയുള്ള, “സാഹിത്യസദനം” വായനശാലയായിരുന്നു.
എന്‍റെ അയല്‍ക്കാരനും സഹപാഠിയുമായിരുന്നു സഹദേവന്‍. എന്നെപ്പോലെ, അയാളും ഉപരിപഠനത്തിനു പോയില്ല. കൃഷിക്കാരനായ അച്ഛനു തുണയായി വീട്ടി ല്‍ നിന്നു. ഉത്സവങ്ങള്‍ക്കും, നാടകങ്ങള്‍ക്കും, സിനിമകള്‍ക്കു മൊക്കെ, ഞങ്ങള്‍ കൂട്ടുചേര്‍ന്ന് പോകുമായിരുന്നു. പുകവലിയും മദ്യപാനവും ഞങ്ങള്‍ ശീലിച്ചില്ല.
ഒരുദിവസം, ചന്തയില്‍നിന്നും കച്ചവടച്ചരക്കുകളുമായി ഞാന്‍ വീട്ടില്‍ വന്ന പ്പോള്‍, ദിനപ്പത്രത്തില്‍ വന്ന ഒരു പരസ്യം, സഹദേവന്‍ എന്നെ കാണിച്ചു. കുളി കഴിഞ്ഞ്, വസ്ത്രവും മാറ്റി ഞാന്‍ അവനോടൊപ്പം നടന്നു. പരസ്യവിഷയത്തെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു. ഒരുപാട് ആലോചിച്ചു തീരുമാനിക്കേണ്ട ഒരുകാര്യം. അത് രഹസ്യമായി ചെയ്യണമെന്നു തീരുമാനിച്ചു. അന്നോളം, വിദൂരമായ സ്ഥലങ്ങളില്‍ പോകുന്നതിനുമുമ്പ് മാതാപിതാക്കളോട് പറയുമായിരുന്നു. അതുകൊണ്ട്, പിറ്റേന്ന്, ശനിയാഴ്‌ച അതിരാവിലെ ഒരിടത്ത് പോകുമെന്നും സന്ധ്യയകുമ്പോള്‍ മടങ്ങിയെ ത്തുമെന്നും അപ്പച്ചനോടും അമ്മച്ചിയോടും ഞാന്‍ പറഞ്ഞു.
“കഴക്കൂട്ടം” എന്ന സ്ഥലത്തുള്ള സ്കൂള്‍വക ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ ഒന്‍പതാം മണി നേരം. റിക്രൂട്ട്മെന്‍റെ്നു വന്നവര്‍ അപേക്ഷാഫാറം പൂരിപ്പിക്കുന്നതു കണ്ടു. ഗ്രൌണ്ടിന് ചുറ്റും കാഴ്ചക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഗ്രൌണ്ടില്‍ കെട്ടിയുണ്ടാക്കിയ പന്തലിന്നടിയില്‍ ഇരുന്ന, യൂണിഫോം ധരിച്ച ഉദ്യോ ഗസ്ഥരില്‍ നിന്ന് ഞങ്ങളും ഫാറങ്ങള്‍ വാങ്ങി. പരസ്പരം ചോദിച്ചും പറഞ്ഞും പൂരിപ്പിച്ചു കൊടുത്തു. പത്ത് മണിയായപ്പോള്‍, അടിവസ്ത്രം മാത്രം ധരിപ്പിച്ചു അപേക്ഷകരെ നാല് നിരകളിലായി നിറുത്തി. ഇരുപത് മുതല്‍ ഇരുപത്തിഏഴ് വയസ്സുവരെ പ്രായമുള്ള ഒരുനൂറ്റി ഇരുപത് യുവാക്കള്‍. നാല് ഉദ്യോഗസ്ഥര്‍, ഓരോരുത്തരുടെയും ശാരീരികക്ഷമത, ജനിതക സ്വാസ്ഥ്യം എന്നിവ പരിശോധിച്ചു. യോഗ്യത ഇല്ലാഞ്ഞവരെ മാറ്റി നിറുത്തി. ഒന്നാം മണി നേരമായപ്പോള്‍, എഴുത്ത് പരീക്ഷക്ക് അറുപത്തി അഞ്ച് പേരെ മാത്രം തിരഞ്ഞെടുത്തു. ആ കൂട്ടത്തില്‍, ഞാ നും സഹദേവനും ഉണ്ടായിരുന്നു. നിരസിക്കപ്പെട്ടവര്‍ നിരാശരായി മടങ്ങി. രണ്ട് മണിക്ക്, സ്കൂളിന്‍റെ വരാന്തയില്‍ വരണമെന്നു നിര്‍ദ്ദേശിച്ചിട്ട്, ഞങ്ങളെ ഉച്ചഭക്ഷ ണത്തിനു വിട്ടു.
ഞങ്ങള്‍ കയറിയ ഹോട്ടലില്‍ ഊണ് തീര്‍ന്നുപോയിരുന്നു. ചായയും വടയും വാഴപ്പഴവും വാങ്ങിക്കഴിച്ചു. എന്‍റെ മനസ്സ് ചഞ്ചലിച്ചു. എന്‍റെ ആത്മാഭിലാഷം വിഫലമാകുമോ എന്ന് സംശയിച്ചു. എഴുത്ത് പരീക്ഷക്ക് ഇരിക്കാതെ മടങ്ങിപ്പോ യാലോ എന്ന് തോന്നി. നേരായചിന്ത പതറി. എന്‍റെ മുഖത്തുണ്ടായ സങ്കടഭാവം കണ്ടു ആലോചിക്കുന്നതെന്തെന്ന് സഹദേവന്‍ ചോദിച്ചു. വീട്ടില്‍ മടങ്ങിപ്പോകാന്‍ തോന്നുന്നുവെന്നു ഞാന്‍ പറഞ്ഞു. “ജോസ്സി, അനുകമ്പയും കരുണയും സഹതാപ വും ഉള്ളവര്‍ക്ക് പട്ടാളം ചേര്‍ന്നതല്ല. തിന്നും കുടിച്ചും വെറുതെ ഇരിക്കാനുള്ള ഇടവുമല്ല. നിനക്ക് പേടിയുണ്ടെങ്കില്‍, മടങ്ങിപ്പോകണം. എഴുത്ത് പരീക്ഷയില്‍ ജയിക്കണമെന്നില്ല. അഥവാ ജയിച്ചാലും മടങ്ങിപ്പോകാം” അവന്‍ ഗൗരവത്തോടെ അങ്ങനെ പറഞ്ഞപ്പോള്‍, ഞാന്‍ മിണ്ടിയില്ല. എന്‍റെ വേര്‍പടിന്‍റെ വേദനയുടെ കാരണം അറിയാന്‍ ആവന് സാധിച്ചുമില്ല.
സ്കൂളിന്‍റെ വരാന്തയില്‍ ചെന്നുനിന്ന അറുപത്തിയഞ്ച് പേരെ രണ്ട് മുറികളി ല്‍ ഇരുത്തി. കടലാസും പെന്‍സിലും ചോദ്യാവലിയും തന്നു. ചോദ്യങ്ങള്‍ക്ക് ശരി യുത്തരങ്ങളും, ഓരോരുത്തരുടെയും സംക്ഷിപ്തമായി എഴുതിയ ജീവചരിത്രവും കൊക്കണമായിരുന്നു. പരീക്ഷയും ചോദ്യോത്തരവേളയും കഴിഞ്ഞപ്പോള്‍, തിരഞ്ഞെ ടുക്കപ്പെട്ടവര്‍ നാല്പത്തിനാല് പേരായി കുറഞ്ഞു. ത്യജിക്കപ്പെട്ടവരിലധികവും ഉപ ജീവനമാര്‍ഗ്ഗം ഇല്ലാഞ്ഞവരും, വലിയ പ്രതീക്ഷയോടെ വന്നവരും ആയിരുന്നു. കണ്ണ് തുടച്ചും വിങ്ങിപ്പോട്ടിയും അവര്‍ കടന്നുപോയതോടെ, അതൊരു വ്യാകുലവേളയാ യി. അന്ന് രാത്രി പതിനൊന്ന് മണിയായപ്പോള്‍, തിരുവനന്തപുരത്തുള്ള പാങ്ങോട്ട് പട്ടാളക്യാമ്പില്‍, തിരഞ്ഞെടുക്കപ്പെട്ടവരെ കൊണ്ടുപോയി. പിറ്റേന്ന്, അവരെ പരി ശീലന ക്യാമ്പിലേക്ക് അയച്ചു! ആ കൂട്ടത്തില്‍ ഞാനും സഹദേവനും ഉണ്ടായിരുന്നു. സൈനിക പരിശീലനം കഴിഞ്ഞപ്പോള്‍ വിദൂരമായ രണ്ട് ക്യാമ്പുകളിലേക്ക് ഞങ്ങളെ വേര്‍തിരിച്ച് അയച്ചു. പിന്നീട്, ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ല!
വായനശാലയില്‍ നിന്നുമുള്ള പുസ്തകത്തില്‍, രചയിതാവിന്‍റെ പടവും വിലാസവുമില്ല. തൂലികാനാമത്തില്‍ പ്രസിദ്ധീകരിച്ചതാണ്. എഴുതിയത് ജെസിയാ ണോയെന്ന സംശയത്തോടും, അത്യാകാംക്ഷയോടും കുടി, വായന തുടര്‍ന്നു.
കാപ്പിക്കടയിലെ ജീവിതം ഞാന്‍ മടുത്തു. അവിടെനിന്നാല്‍ നശിച്ചുപോകുമെന്നു ഭയന്നു. അയല്‍ക്കാരനുമായുള്ള അമ്മയുടെ അവിഹിതബന്ധം വെറുപ്പുളവാക്കി. വിശ്വസ്തനും സ്നേഹമുള്ളവനുമായ സാബുവിനോട് എന്‍റെ വേദനയെക്കുറിച്ച് പറഞ്ഞു. അവന്‍ എന്‍റെ പാപ്പായുടെ സഹോദരപുത്രന്‍. ഞങ്ങടെ, കപ്പിക്കടയോടു ചേര്‍ത്തുവച്ച മാടക്കട അവന്‍റേതാണ്. എന്നെ കൊണ്ടുപോയി ഒരു ജോലി വാങ്ങി ത്തരണമെന്നു വിദേശത്ത് താമസിക്കുന്ന എന്‍റെ ചേച്ചി ജെമിയോടും ഞാന്‍ ആവശ്യ പ്പെട്ടു. താമസസൗകര്യവും ജോലിസാദ്ധ്യതയും അവിടെ ഇല്ലെന്നും, കടയില്‍ നിന്നു കൊണ്ടുതന്നെ എന്തെങ്കിലും പഠിക്കണമെന്നും അവള്‍ ഉപദേശിച്ചു. എന്നിട്ടും, അമ്മ ച്ചി എന്നെ പഠിക്കാന്‍ വിട്ടില്ല. മരിക്കണമെന്നുപോലും ചിന്തിച്ചു. ഞാന്‍ കടന്നു പോകുന്ന, അപകടകരവും ഭയാനകവുമായ സാഹചര്യങ്ങളെപ്പറ്റി വിവരിച്ചു വീണ്ടും ചേച്ചിക്ക് കത്തയച്ചു. അത് ഫലിച്ചു!
അമ്മച്ചിയും ഞാനും ചേച്ചിയുടെ വീട്ടില്‍ ചെല്ലണമെന്നും, തടസ്സമുണ്ടെകില്‍ കുറച്ചു ദിവസത്തേക്ക് എന്നെമാത്രം അയക്കണമെന്നും ചേച്ചീ അമ്മച്ചിയെ എഴുതി അറിയിച്ചു. അങ്ങനെ, മറ്റ് സഹോദരങ്ങളില്ലാത്ത ഞാന്‍, എന്‍റെ ഏക സഹോദരി ജെമിയുടെ ഭവനത്തില്‍ എത്തി. രണ്ട് മുറികളും സ്വീക്കരണമുറിയും അടുക്കളയും ബാത്ത്‌റൂമും ടെറസ്സുമുള്ള വീട്. ചേച്ചിയുടെ രണ്ട് മക്കളുടെ മുറിയില്‍ എനിക്കും ഇടം കിട്ടി. ചേട്ടന്‍ ബേബി മത്തായി ‘സെക്യുരിറ്റി ഓഫീസറും”, ചേച്ചി “ലാബ് ടെക്നീഷ്യനും” ആയിരുന്നു.
എന്നെയും ലാബ് ടെക്നീഷ്യന്‍ കോഴ്സിന് ചേര്‍ത്തു. ബസ്സില്‍ പോയി വരാം. ഒരു മാസം കഴിഞ്ഞപ്പോള്‍, ചേട്ടന് പരിചയമുള്ള ഒരാളുടെ തുണിക്കടയില്‍ എനി ക്ക് ‘പാര്‍ട്ട് ടൈം’ ജോലി കിട്ടി. യാത്രച്ചിലവിനും മറ്റും അത് ഉപകരിച്ചു.
ഞാന്‍ ‘ചാച്ചന്‍’ എന്ന് വിളിക്കുന്ന “ജോസി ഏബ്രഹാമിന്‍റെ” കത്തുകള്‍ ചേച്ചി യുടെ വീട്ടുവിലാസത്തിലാണ് വരുത്തിയത്. പട്ടാളത്തില്‍ നിന്നും പരിശീലനം കഴി ഞ്ഞ്, ആദൃമായി ചാച്ചന്‍ നാട്ടില്‍ വന്നപ്പോള്‍, എന്നെ കണ്ടില്ല. അപ്പോള്‍, ഞാന്‍ എം എല്‍ റ്റി കോഴ്സ്ന് പഠിക്കുകയായിരുന്നല്ലോ. ഒരു വര്‍ഷം കുടി കഴിഞ്ഞു. അവധിക്ക് വരുമ്പോള്‍ എന്നെ കണ്ടതിനു ശേഷമേ കുടുംബത്തില്‍ എത്തുകയുള്ളു വെന്ന് ചാച്ചന്‍ അറിയിച്ചു. അക്കാര്യം ചേച്ചിയോടും ചേട്ടനോടും ഞാന്‍ പറഞ്ഞു.
അറിയിച്ച പ്രകാരം ചാച്ചന്‍ വന്നു. ഹോട്ടലില്‍നിന്ന് എന്നെ വിളിച്ചു. ഞാനും ചേച്ചിയും ചെന്നു ചാച്ചനെ വീട്ടില്‍ കൊണ്ടുവന്നു. ഉച്ചയായപ്പോള്‍ ചേട്ടനും വന്നു. എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷിച്ചു. അത് ഏറ്റവും മധുരമുള്ള ഭാവി ജീവിതത്തി ന്‍റെ പ്രാരംഭമാണെന്ന് ഞാന്‍ വിശ്വസിച്ചു. അന്ന് അത്താഴം കഴിഞ്ഞപ്പോള്‍ ചേട്ടന്‍ ചാച്ചനെ ഹോട്ടലില്‍ കൊണ്ടുവിട്ടു. ഞാന്‍ അവധിവാങ്ങി. കുറെ ദിവ്സങ്ങള്‍ സ്വതന്ത്ര സഞ്ചാരത്തിനു ഞങ്ങള്‍ ചിലവഴിച്ചു. ഞങ്ങളുടെ ബാല്യകാലസ്നേഹം വളര്‍ന്നു അഭ്യേദ്യമായ ആത്മബന്ധമായതെങ്ങനെയെന്നു ആലിംഗനം ചെയ്തുകൊണ്ട് അന്യോന്യം ചോദിച്ചു. ഊഷ്മളമായ യൗവനവികാരത്തോടെ വരിപ്പുണര്‍ന്നെങ്കിലും, നിയന്ത്രണബോധം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഭാവികാര്യങ്ങള്‍ ആലോചിച്ച് തീരുമാനി ച്ചു. ചാച്ചനെ യാത്ര അയക്കാന്‍, ചേട്ടനും ചേച്ചിയും കുഞ്ഞുങ്ങളോടൊപ്പം റയില്‍ വേ സ്റ്റേഷനില്‍ വന്നിരുന്നു. ഉള്‍പ്പുളകമുതിര്‍ന്ന ആ മധുരിതവേള ഈ പുസ്തകമെ ഴുതുന്ന നേരത്തും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു!
ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ മൈസൂരില്‍ പോയെന്നും, ഹോട്ടലില്‍ താമസിച്ചു കൊണ്ട് ബേബി മത്തയിയുടെയുടെ വീട്ടില്‍ ചെന്നു ജെസിയേയും ജിമിയേയും കണ്ടെന്നും അപ്പച്ചനോടു പറഞ്ഞു അതൊരു കലഹത്തിനു കാരണമായിത്തിരുമെ ന്ന് അപ്പോള്‍ കരുതിയില്ല. ഉഗ്രകോപത്തോടെ അപ്പച്ചന്‍ പറഞ്ഞു: “ചായക്കടയിലെ നാണോം മാനോമില്ലാത്തവളുടെ മോളേം കെട്ടി ഈ കുടുംബത്ത് കേറാമെന്ന് നീ കരുതണ്ടാ. എന്നോട് ചോദിക്കാതെ, നീ പട്ടാളത്തില്‍ ചേര്‍ന്നു. ഇനി ഇങ്ങനെയും ഞങ്ങളെ വേദനിപ്പിക്കാനാണ് തീരുമാനമെങ്കില്‍, നിനക്കിവിടെ ആരും ഇല്ലെന്നു കരുതിക്കോണം.” അത് കേട്ട് ഞാന്‍ തളര്‍ന്നുപോയി.
പൂമുഖവാതില്‍ക്കല്‍ നിന്ന ജോലിക്കാരന്‍ അപ്പച്ചന്‍പറഞ്ഞത് കേട്ടു. അവന്‍ അന്നു തന്നെ അത് കാപ്പിക്കടയില്‍ എത്തിച്ചു. ജെസിയുടെ അമ്മയും അരിശത്തോ ടെ പറഞ്ഞു: “ഗതിയില്ലാണ്ട് പട്ടാളത്തില്‍ ചേര്‍ന്ന് കൊലച്ചോറുണ്ടു കഴിയുന്നവനെ എന്‍റെ മോക്ക് വേണ്ടെന്ന് അറിയിച്ചേര്. അങ്ങേര് ചോദിക്കാനും പറയാനും ഇവി ടെങ്ങാനും വന്നാല്‍, തെളച്ച വെള്ളം തളിച്ചുവിടും”. ചായകുടിച്ചുകൊണ്ട് കടയിലി രുന്നവര്‍ അത് കേട്ടു. അക്കാര്യം, അമ്മ വഴി ജസിയും ജമിയും അറിഞ്ഞു അവയൊന്നുംതന്നെ എന്‍റെ തീരുമാനത്തെയും സ്നേഹബന്ധത്തെയും ബാധിച്ചില്ല. രണ്ട് കുടുംമ്പങ്ങള്‍ തമ്മിലുണ്ടായ അകല്‍ച്ചയും മത്സരവും കണ്ടിട്ടാണ് ഞാന്‍ മട ങ്ങിപ്പോയത്. പുസ്തകത്തലെ വിശദീകരണം എന്‍റെ സംശയത്തെ മെല്ലെ മാറ്റി. ആകാംക്ഷയോടെ ഞാന്‍ വായിച്ചു:
ക്യാമ്പില്‍ തിരിച്ചെത്തിയശേഷം ചാച്ചന്‍ അയച്ച കത്തില്‍ വീട്ടുകാരുടെ എതി ര്‍പ്പിനെക്കുറിച്ച് ഒന്നും സുചിപ്പിച്ചില്ല. പിന്നീട് കിട്ടിയ കത്തില്‍, അടിയന്തിരമായ സ്ഥലംമാറ്റം കിട്ടിയെന്നും, പുതിയ ക്യാമ്പില്‍ ചെന്നിട്ട് എഴുതാമെന്നും അറിയിച്ചു. ക്യാമ്പില്‍ എത്തിയെങ്കിലും, പുതുവിലാസം അയക്കുന്നതുവരെ ചാച്ചനു ഞാന്‍ കത്തയക്കരുതെന്ന ഉപദേശവും കിട്ടി. അതിനുശേഷം, ഒരു വിവരവും കിട്ടിയില്ല. കുടുംബപ്പോര് മുഖാന്തിരം, ചാച്ചനെ മറക്കണമെന്നും മറ്റൊരു കല്യാണത്തിനു സമ്മതിക്കണമെന്നും അമ്മച്ചി പല പ്രാവശ്യം എന്നെ അറിയിച്ചു. എന്‍റെ നിരാശ യും മനോവേദനയും വര്‍ദ്ധിച്ചു. ചാച്ചന്‍റെ സാന്ത്വനമരുളുന്ന വാക്കും വച നവും കിട്ടിയില്ല. ക്രമേണ, പലതരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായി. മാതാപിതാക്കള്‍ക്കു വേണ്ടി ചാച്ചന്‍ എന്നെ മറക്കുകയാണെന്നു സംശയിച്ചു.
. എന്‍റെ കണ്ണീര്‍ വീണ മൂന്ന്മാസം കൊഴിഞ്ഞു. സകല സംശയങ്ങള്‍കും പ രിഹാരമെന്നു പറയാവുന്ന ഒരു സന്ദേശം, ചാച്ചന്‍റെ വീട്ടില്‍ വന്നു. ഏതോ പട്ടാള ക്കൃാമ്പില്‍ നിന്നുംവന്ന അറിയിപ്പ്. ചൈനയുടെ അതിര്‍ത്തിയിലുണ്ടായ കാറപകട ത്തില്‍ ചാച്ചന്‍ മരിച്ചുപോയെന്നും, ശരീരം കണ്ടെത്തിയില്ലെന്നുമുള്ള പത്രവാര്‍ത്ത ഞാനും കണ്ടു. എന്‍റെ സ്നേഹവഴിയിലെ ഏകാന്തയാത്ര അവിടെ ആരംഭിച്ചു. അറ്റുപോയ അനുരാഗമധുരവും, ഹൃദയസന്തോഷവും മടങ്ങിവരില്ലെന്നു വിശ്വസി ച്ചു. പരമാര്‍ത്ഥ ഹൃദയത്തോടെ ജീവിച്ച എനിക്ക് എന്തിനീ വേര്‍പാടിന്‍റെ വേദന തന്നുവെന്ന്, ഞാനെന്‍റെ ദൈവത്തോട് ചോദിച്ചു. കണ്ണിലെ വെളിച്ചം കെട്ടുപോകുന്ന തുവരെ, ഒരു സന്യാസിനിയായി സഞ്ചരിക്കാനും തീരുമാനിച്ചു!
എന്‍റെ പഠിത്തം പൂര്‍ത്തിയാക്കി. സമാധാനവും സ്വസ്ഥതയും ആവശ്യമായതി നാല്‍, ജോലിസ്ഥലത്തിനടുത്തുള്ള ഹോസ്റ്റ്ലില്‍ മാറിത്താമസിച്ചു. ചിരിപ്പിച്ച കാ ലം പിന്നിലായെന്നും, കരയിക്കുന്ന കാലമാണ് മുന്നിലുള്ളതെന്നും വിശ്വസിച്ചു. മന സ്സില്‍നിന്നു മാഞ്ഞുപോകാത്തൊരു മനുഷ്യാത്മാവിനു നല്‍കുന്ന, പ്രസാദമായി ആത്മീയപ്രാര്‍ത്ഥന നാവില്‍ കൊണ്ടുനടന്നു. പരിചിതരുടെ മുന്നില്‍, വ്യാകുലത മറച്ചു മന്ദഹസിച്ചു. ചിന്തകള്‍കൊണ്ട് ചിട്ടപ്പെടുത്തിയ പുതിയ പെരുമാറ്റരീതി ശീ ലിച്ചു. ഏകാന്തതയും നിശീഥിനിയുടെ നിശബ്ദതയും ഇഷ്ടപ്പെട്ടു. പ്രബോധനം പകരു ന്ന ഏറെ ഗ്രന്ഥങ്ങള്‍ വായിച്ചു. എന്‍റെ ഭൂതകാല ജീവിതയാഥാര്‍ത്ഥൃങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത, സകല വസ്തുതകളും തമ്മില്‍ ചേര്‍ത്ത് ഒരു പുസ്തകം എഴു തണമെന്നു തീരുമാനിച്ചു. മായാത്ത അനുഭവസ്മരണകള്‍ കൊണ്ട്, “സന്യാസിനി”യെ സൃഷ്ടിച്ചു. എന്‍റെ പ്രാര്‍ത്ഥന അര്‍ഹിക്കുന്ന ആത്മാവിനു സമര്‍പ്പിച്ചു! അതിന്‍റെ കോപ്പികള്‍ ബന്ധുക്കള്‍ക്കും, ഗ്രന്ഥാലയങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സൗജന്യമാ യി അയച്ചുകൊടുത്തു. അത്രയും വായിച്ചപ്പോള്‍, പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്ത്രി യെ തിരിച്ചറിഞ്ഞു. അവളെ കാണാനുള്ള ആഗ്രഹം അനിയന്ത്രിതമായി.
പട്ടാളത്തില്‍നിന്നും ഞാന്‍ മടങ്ങിയെത്തിയപ്പോള്‍, മാതാപിതാക്കള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവര്‍ക്ക്, മരിച്ചവന്‍ ഉയിര്‍ത്തെഴുന്നേറ്റുവന്നപോലൊരു അനുഭവം. അപ്പച്ചന്‍ ക്ഷീണിതനായിരുന്നു. എന്‍റെ അഭാവം അവരുടെ ഹ്യുദയ ങ്ങളെ ആദ്രമാക്കിയിരുന്നു. ഉദരത്തില്‍ ഉരുവായനേരം മുതല്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച അമ്മച്ചി, എന്നെകെട്ടിടിപ്പിച്ചു. തേങ്ങിക്കൊണ്ട് പറഞ്ഞു: “എന്‍റെ മോന് ഇപ്പഴും ജെസിയെ ഇഷ്ടമാണെങ്കല്‍, നിന്‍റെ അപ്പച്ചന്‍ എതിര് പറയത്തില്ല”. ആ ആശ്വാസവചനം എനിക്ക് ആത്മബലം തന്നു.
ഞാന്‍ മൈസൂരില്‍ എത്തി. ബേബിയുടെ ഭവനത്തില്‍ ചെന്നു. എന്നെ കണ്ട് അവരും അത്ഭുതപ്പെട്ടുപോയി! നാട്ടിലും വീട്ടിലുമുള്ള ആരോടും ബന്ധപ്പെടാതെ എന്തിന് മറഞ്ഞിരുന്നുവെന്നും എങ്ങനെ മടങ്ങിയെത്തിയെന്നും ആകാക്ഷയോടെ അവര്‍ ചോദിച്ചു. അക്കാര്യം ജെസി അറിയേണ്ടതാണെന്നും അവളുടെ അരികിലി രുന്നു വിശദീകരിക്കാമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ, കാത്തിരുന്നു കേള്‍ക്കാന്‍ ക്ഷമയില്ലെന്നു പറഞ്ഞു എന്നെ നിര്‍ബന്ധിച്ചു. പന്നെ ഞാന്‍ മടിച്ചില്ല:
“അന്ന് വീട്ടില്‍ നിന്നും ബേസ്ക്യാമ്പില്‍ എത്തിയപ്പോള്‍, സ്ഥലംമാറ്റം ഉണ്ടെന്നും പുതിയൊരു വിലാസം അയച്ചുകൊടുക്കുന്നതുവരെ പഴയ വിലാസത്തില്‍ കത്തയ ക്കരുതെന്നും ജസിയെ ഞാന്‍ അറിയിച്ചിരുന്നു. ഹിമാലയത്തിന്‍റെ അടിവാരത്തിലു ള്ള, കാരക്കോറം, ഹിന്ദുക്കുഷ് പര്‍വ്വതങ്ങളുടെ വടക്ക് വശത്തുള്ള, രഹസ്യക്യാമ്പി ല്‍ എത്തണമായിരുന്നു. ആയുധങ്ങള്‍ നിറച്ച ട്രക്ക് മുന്നിലും, ആഹാരസാധനങ്ങള്‍ നിറച്ച രണ്ട് വണ്ടികള്‍ പിന്നിലുമായിട്ടായിരുന്നു, രാത്രിയിലെ യാത്ര. പകലൊളി പടര്‍ന്നപ്പോള്‍, വഴിയരികില്‍ നിന്നു. അകലെ, “ശീവാലിക്ക് കുന്നുകള്‍” കാണാമായി രുന്നു. രാത്രിയില്‍ യാത്ര തുടര്‍ന്നു. “നൈന്‍ചെന്‍ തഗ്ങ്ങ്” എന്ന സ്ഥലത്ത് എത്തിയ പ്പോള്‍, ഇടുങ്ങിയതും വളഞ്ഞതുമായ വഴി. ഇരുവശങ്ങളിലും കാട്. വാഹനങ്ങള്‍ മെല്ലെ മുന്നോട്ട് നീങ്ങി. പെട്ടന്ന് കാടുകളില്‍ നിന്നും ആക്രമണമുണ്ടായി. വെടിയേറ്റ് രണ്ട് വണ്ടികള്‍ പൊട്ടിത്തെറിച്ചു. പിന്നിലായിരുന്ന എന്‍റെ ട്രക്ക് വെടികൊണ്ട് കത്തി. ആഴമേറിയ കുഴിയിലേക്ക് മറിഞ്ഞു.”
“പിറ്റേന്ന്, ബോധം തെളിഞ്ഞപ്പോള്‍, ഊരിപ്പിടിച്ച വാളുമായി തലക്കു മേലെ പാറപ്പുറത്തുനിന്ന ചൈനാഭടനെ കണ്ടു. ശതുക്കളുടെ തലകള്‍ വെട്ടിമാറ്റി കൊള്ള യടിക്കുന്ന സംഘത്തിലെ അംഗമായിരുന്നു അയാള്‍. കല്ലിടുക്കില്‍ വീണുകാലുയര്‍ ത്താന്‍ കഴിയാതെ കഠിനവേദന അനുഭവിച്ചുകിടന്ന എന്നെ അവന്‍ കൊന്നില്ല. മറ്റൊരു ഭടന്‍റെ സഹായത്തോടെ പൊക്കിയെടുത്തു. എന്‍റെ മുഖം മറച്ചു. കയ്യും കാലും കൂട്ടിക്കെട്ടി. മുളങ്കഴയില്‍ തൂക്കിയിട്ടു. രണ്ടുപേരും കൂടി ചുമന്നുകൊണ്ടു പോയി. എന്‍റെ കണങ്കാല്‍ ഒടിഞ്ഞുപോയിരുന്നു. തടവുകാരെ ചികിത്സിക്കുന്ന ഒളിമുറിയില്‍ എന്നെകിടത്തി. നടക്കാറായപ്പോള്‍, കുറേക്കാലം കാന്‍സന്‍റ്റ്റ്റേഷന്‍ ക്യാമ്പിലും, പിന്നീട് ലേബര്‍ ക്യാമ്പിലും എന്നെക്കൊണ്ട് ജോലി ചെയ്യിച്ചു. അനുഭ വിച്ച മാനസികവും ശാരീരികവുമായ ക്ലേശങ്ങള്‍ എന്നെ പുതുമനുഷ്യനാക്കി. അവ രുടെ ഭടന്മാരില്‍ ആരെയും ഞാന്‍ കൊന്നിട്ടില്ലെന്നു ബോദ്ധ്യപ്പെട്ടതിനാല്‍, ഏഴ് വര്‍ ഷം കഴിഞ്ഞ്, യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്തപ്പോള്‍, എന്നെയും കൈമാറി! പക്ഷേ, ജോലി തുടരാന്‍ അനുവദിച്ചില്ല. വികലാംഗ പെന്‍ഷനോടെ പിരിച്ചുവിട്ടു!”
എന്നെ കാണുമ്പോള്‍, ജെസി തീര്‍ച്ചയായും സന്യാസം അവസാനിപ്പിക്കും. എന്‍റെ പട്ടാള ജീവിതം അവസാനിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ ആനന്ദിക്കും. ചീനഭടന്‍റെ വാളി ന്‍റെ വായ്തലയാല്‍ അറ്റുപോകേണ്ട ജീവന്‍ രക്ഷിക്കപ്പെട്ടത്, അവളുടെ പ്രാര്‍ത്ഥന യാലാണെന്നു പറയുമ്പോള്‍ കൃതാര്‍ത്ഥയാകും. അങ്ങനെ ഞാന്‍ ചിന്തിച്ചു. ജെസിയെ കാണണമെന്ന് അവരോട് പറഞ്ഞു. ഒരു ആല്‍ബം തുറന്നുകൊണ്ട് ബേബി മത്തായി എന്നോട് പറഞ്ഞു: “മരിച്ചുപോയൊരു മനുഷ്യനെ ഓര്‍ത്ത് സന്യാസിനിയെപ്പോലെ ജീവിക്കരുതെന്നു അഞ്ച് വര്‍ഷത്തോളം ഞങ്ങള്‍ ജസിയെ ഉപദേശിച്ചു. കഴിഞ്ഞ വര്‍ഷം അത് ഫലിച്ചു.” ആല്‍ബം തുറന്നൊരു കല്യാണഫോട്ടോ കാണിച്ചു. ഞാന്‍ സ്തബ്ധനായി! ബേബി തുടര്‍ന്നു: “അവര്‍ രണ്ടുപേരും ഇപ്പോള്‍ അമേരിക്കയിലാണ്. ഞാന്‍ മരറുപടിപറഞ്ഞില്ല. മന്ദഹസിച്ചു. സൗമ്യനായി യാത്ര ചോദിച്ചു.
ജെസിയുടെ ആത്മാവിനും ജീവിതത്തിനും അവകാശമില്ലാത്തൊരു അന്യനായി, ഞാന്‍ മടങ്ങി! ഒരു ശൂന്യവാദിയെപ്പോലെ!