ന്യു യോർക്ക്: മലയാളികൾ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റേറ്റ് അസംബ്ലി ഇലക്ഷനിൽ നിലവിലുള്ള അസംബ്ലിമാൻ നാടർ സയേഗ് വിജയിച്ചു. അദ്ദേഹത്തിന് 51.61 % വോട്ട് ലഭിച്ചു. (14,539 വോട്ട്). ഡമോക്രാറ്റിക് പാർട്ടിക്ക് വലിയ പിന്തുണയുള്ള ഡിസ്ട്രക്ട് 90 -ൽ റിപ്പബ്ലിക്കനായി മത്സരിച്ച ജോൺ ഐസക്കിന് 11,410 വോട്ടു കിട്ടി. 40.5 ശതമാനം. അതിനാൽ ഈ ഫലം ആശ്ചര്യപ്പെടുത്തുന്നില്ല.
അതേസമയം ക്വീൻസിൽ നിന്ന് ഡമോക്രാറ്റിക് ടിക്കറ്റിൽ മത്സരിച്ച നിലവിലുള്ള അസംബ്ലി അംഗങ്ങളായ ജെന്നിഫർ രാജ്‌കുമാറും സൊഹ്‌റാൻ മാംദാനിയും എതിരില്ലാതെ വിജയിച്ചു. ജെന്നിഫർ ന്യു യോർക്ക് സിറ്റി കംട്രോളറായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യു ജേഴ്‌സിയിൽ ബെർഗൻ കൗണ്ടി കമീഷണറായി റിപ്പബ്ലിക്കൻ ടിക്കറ്റിൽ മത്സരിച്ച 22 -കാരനായ മൈക്കൽ ജോസഫിന് 183,329 വോട്ട് കിട്ടി. 23.6%. വിജയിച്ച ഡമോക്രാഠിക് സ്ഥാനാർത്ഥികൾക്ക് രണ്ടു ലക്ഷത്തിൽപരം വോട്ട് കിട്ടി.
ടെക്‌സാസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് ആസസാർ കലക്റ്റർ ഇലക്ഷനിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെയ്സൺ ജോസഫിന് 168,214 വോട്ട് കിട്ടി. 49.82 %. ഡമോക്രാറ്റിക് സ്ഥാനാർത്ഥിക്ക് 50.18 ശതമാനം. നേരിയ വ്യത്യാസം