നിർണായക യുദ്ധഭൂമിയായ പെൻസിൽവേനിയ കൂടി പിടിച്ചതോടെ ഡൊണാൾഡ് ട്രംപ് വിജയത്തിന്റെ പടിവാതിൽക്കൽ എത്തി. ഏറ്റവും ഒടുവിൽ ഇലക്ട്‌റൽ കോളജിൽ ട്രംപിനു 266 വോട്ടുണ്ട്. ഹാരിസിന് 194.
നോർത്ത് കരളിനയും ജോർജിയയും നേരത്തെ ട്രംപ് പിടിച്ചപ്പോൾ കമല ഹാരിസിനു യുദ്ധഭൂമി സംസ്ഥാനങ്ങൾ ഒന്നുമില്ല എന്ന സ്ഥിതിയായി.
2020ൽ ജോ ബൈഡനോട് തോറ്റ ട്രംപിന് ഇത് ചരിത്ര വിജയമാണ്.
ഫ്ലോറിഡയിൽ ആഘോഷത്തിനെത്തിയ ആരാധകരോട് വിജയം പ്രഖ്യാപിച്ചു ട്രംപ് സംസാരിക്കുമ്പോൾ, ഡി സിയിൽ ഹാരിസ് തന്റെ പ്രവർത്തകർ ഒത്തു കൂടിയ ഇടത്തേക്ക് എത്തിയതേയില്ല. വൈസ് പ്രസിഡന്റ് ഇന്നു സംസാരിക്കില്ലെന്ന് അറിയിപ്പുണ്ടായി.
Trump on cusp of victory