വിർജിനിയയിൽ നിന്നു യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സുഹാസ് സുബ്രമണ്യം വിജയത്തോടു അടുക്കുന്നു. ജയിച്ചാൽ കോൺഗ്രസിലെ ആറാമത്തെ ഇന്ത്യൻ അമേരിക്കൻ 'സമോസ കോക്കസ്' അംഗമാവും അദ്ദേഹം.
ഏറ്റവും ഒടുവിൽ കിട്ടിയ വിവരം അനുസരിച്ചു 97% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സുബ്രമണ്യം 52.1% വോട്ടോടെ മുന്നിലാണ്. റിപ്പബ്ലിക്കൻ എതിരാളിക്കു 47.9% മാത്രം.
അസോസിയേറ്റഡ് പ്രസ് സുബ്രഹ്മണ്യത്തെ വിജയിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഒബാമയുടെ സാങ്കേതിക നയ ഉപദേഷ്ടാവ് ആയിരുന്ന അദ്ദേഹം ഇപ്പോൾ വിർജീനിയ ജനറൽ അസംബ്ലി അംഗമാണ്. ബംഗളുരുവിലാണ് അമ്മയുടെ വീട്. അച്ഛൻ ചെന്നൈ സ്വദേശിയും.
ടുലേൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദമെടുത്ത ശേഷം ക്യാപിറ്റോൾ ഹില്ലിൽ നയ ഉപദേഷ്ടാവായി ആരംഭിച്ച സുബ്രമണ്യം പിന്നീട് നോർത്ത് ഈസ്റ്റേൺ യൂണിവേസിറ്റിയിൽ നിന്നു നിയമ ബിരുദമെടുത്തു.
സുബ്രഹ്മണ്യനും ഭാര്യ മിറാൻഡ പെനയ്ക്കും കൂടി രണ്ടു പെൺമക്കളാണുള്ളത്.
Suhas Subramanyam on way to Congress