പ്രധാനമന്ത്രി നരേന്ദ്ര മോദി 'സുഹൃത്തായ' ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു അഭിനന്ദന സന്ദേശം അയച്ചു. "അങ്ങയുമായി വീണ്ടും ഒത്തു പ്രവർത്തിക്കാനുള്ള അവസരത്തിന് കാത്തിരിക്കുന്നു," മോദി പറഞ്ഞു. "ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാവും."
"ഡൊണാൾഡ് ട്രംപ്, അങ്ങയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ എന്റെ സുഹൃത്തേ. അങ്ങയുടെ മുൻ ഭരണത്തിന്റെ വിജയങ്ങളിൽ നിന്നു പടുത്തുയർത്തുമ്പോൾ നമ്മുടെ സഹകരണം വീണ്ടും ശക്തമാക്കി ഇന്ത്യ-യുഎസ് സമഗ്ര ആഗോള പങ്കാളിത്തം മെച്ചപ്പെടുത്താം.
"നമ്മുടെ ജനതകളുടെ പുരോഗതിക്കും ആഗോള സമാധാനവും ഭദ്രതയും പുരോഗതിയും സാധ്യമാക്കാനും നമുക്ക് പ്രവർത്തിക്കാം."
സെപ്റ്റംബറിൽ ട്രംപ് മോദിയെ 'അതിശയ മനുഷ്യൻ' എന്നു വിളിച്ചിരുന്നു. രാജ്യത്തിൻറെ ശത്രുക്കളെ ഒറ്റയടിക്കു തീർക്കാനുള്ള കരുത്തു മോദിക്കുണ്ടെന്നു അദ്ദേഹം പറഞ്ഞു. "അദ്ദേഹം മഹാനാണ്, അദ്ദേഹം എന്റെ സുഹൃത്താണ്. അദ്ദേഹം പുറമെ കരുത്തനാണെങ്കിലും ഉള്ളിൽ മൃദുലതയാണ്."
ഒന്നു രണ്ടു പ്രാവശ്യം ഒരു രാജ്യം ഇന്ത്യയെ ഭീഷണിപ്പെടുത്തിയപ്പോൾ താൻ സഹായം വാഗ്‌ദാനം ചെയ്തെന്നു ട്രംപ് പറഞ്ഞു. പക്ഷെ മോദി പ്രതികരിച്ചു: "വേണ്ട, ഇതു ഞാൻ കൈകാര്യം ചെയ്തു കൊള്ളാം, ഞാൻ കൈകാര്യം ചെയ്തു കൊള്ളാം. ആവശ്യം വേണ്ടത് എന്തും ഞാൻ ചെയ്തും. നൂറോളം വർഷം ഞങ്ങൾ അവരെ തോൽപിച്ചിട്ടുണ്ട്."
ട്രംപിന്റെ നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ജോൺ ബോൾട്ടൻ അടുത്തിടെ പറഞ്ഞത് ഇന്ത്യ-യുഎസ് ബന്ധങ്ങൾ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാന സംഭവം ആയിരിക്കുമെന്നാണ്. ട്രംപും മോദിയും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധങ്ങൾ ഇരു രാജ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടും.
Modi congratulates 'friend' Trump