വാഷിങ്ടണ്‍: യു.എസ് ജനപ്രതിനിധി സഭയില്‍ ഇലിനോയില്‍ നിന്ന് രാജ കൃഷ്ണമൂർത്തി എട്ടാമത് കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
57.1ശതമാനം വോട്ടു നേടിയാണ് കൃഷ്ണമൂർത്തി റിപ്പബ്ലിക്കൻ എതിരാളി മാർക്ക് റൈസിനെ പരാജയപ്പെടുത്തിയത്.
മാർക്ക് റൈസ് 42.9 ശതമാനം വോട്ടാണ് കരസ്ഥമാക്കിയത്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനായി പ്രചരണ രംഗത്ത് സജീവമായിരുന്ന രാജ കൃഷ്ണമൂര്‍ത്തി കമലയ്ക്കായി വോട്ട് ചെയ്യണമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ പൗരന്‍മാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഇന്ത്യന്‍ വംശജനായ രാജ കൃഷ്ണമൂര്‍ത്തി ന്യൂഡല്‍ഹിയിലാണ് ജനിച്ചത്.
2016ലാണ് ആദ്യമായി കൃഷ്ണമൂർത്തി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തേ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഹൗസ് സെലക്‌ട് കമ്മിറ്റിയില്‍ റാങ്കിംഗ് ഡെമോക്രാറ്റിക് അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. ദേശീയ സുരക്ഷയിലും സാമ്ബത്തിക നയത്തിലും വൈദഗ്ധ്യത്തിന് പേരുകേട്ടയാളാണ് കൃഷ്ണമൂർത്തി.
ചിക്കാഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളും നിരവധി പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെടുന്ന മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഹാവാർഡില്‍നിന്ന് വിദ്യാഭ്യാസം കരസ്ഥമാക്കിയ അഭിഭാഷകനായ അദ്ദേഹം ഇലിനോയിസില്‍ ഡെപ്യൂട്ടി സ്റ്റേറ്റ് ട്രഷററായും ബറാക് ഒബാമയുടെ ഭരണത്തില്‍ പോളിസി ഡയറക്ടറായും വിവിധ റോളുകളില്‍ പ്രവർത്തിച്ചിട്ടുണ്ട്