Image

വീട്ടുമുറ്റത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു

Published on 06 November, 2024
വീട്ടുമുറ്റത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു

കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണ് (109), മകൾ തങ്കമ്മ (80) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് വീടിന് സമീപത്തെ   കുരുമുളക് തോട്ടത്തിൽ വച്ചാണ് കുഞ്ഞിപെണ്ണിനെ കടന്നൽ ആക്രമിച്ചത്. കുരുമുളകു വള്ളിയിൽ വീണുകിടന്ന ഓല  മാറ്റുന്നതിനിടെ ഓലയിലുണ്ടായിരുന്ന കടന്നൽകൂട് ഇളകി  കുഞ്ഞിപ്പെണ്ണിനെ  ആക്രമിക്കുകയുമായിരുന്നു. അമ്മയുടെ നിലവിളികേട്ട് രക്ഷക്കെത്തിയ തങ്കമ്മയെയും കടന്നൽക്കൂട്ടം ആക്രമിച്ചു. കൃഷിയിടത്തിലുണ്ടായിരുന്ന  ജോയ് എന്നയാൾക്കും അയൽവാസിയായ വിഷ്ണുവർധനും കടന്നൽകുത്തേറ്റു.

ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് കുഞ്ഞിപ്പെണ്ണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന തങ്കമ്മയുടെ മരണം ഉച്ചക്ക് 12.30ഓടെയാണ് സ്ഥിരീകരിച്ചത്. ജോയിയും വിഷ്ണുവർധനും ചികിത്സയിൽ തുടരുകയാണ്.

എരുമേലി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ കുഞ്ഞുപെണ്ണിനെ 2023ൽ സ്ഥാപനം ആദരിച്ചിരുന്നു. ഗ്രാമത്തിലെ അറിയപ്പെടുന്ന കർഷകയായിരുന്നുവെന്ന് വാർഡ് അംഗം ഷിനിമോൾ പറഞ്ഞു. വാർധക്യത്തിലും കുഞ്ഞിപ്പെണ്ണ് കൃഷിയിലും മറ്റും സജീവമായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക