യുഎസ് പ്രസിഡൻഷ്യൽ ഇലക്ഷനു ശേഷം പാക്കിസ്ഥാനി-അമേരിക്കനും ഫെഡറൽ ട്രേഡ് കമ്മീഷൻ ചെയര്പേഴ്സണുമായ ലിന ഖാന്റെ പേര് വാർത്തകളിൽ നിറയുകയാണ്. അവരുടെ രാഷ്ട്രീയ ഭാവി തുലാസിലാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഖാനെ ഒരുപോലെ കയ്യൊഴിഞ്ഞതായാണ് സൂചന. കോടീശ്വരൻമാരായ റീഡ് ഹോഫ്മാൻ, ബാരി ഡില്ലർ, മാർക്ക് ക്യൂബൻ എന്നിവരുൾപ്പെടെ ഡെമോക്രാറ്റിക് പാർട്ടിക്ക് സഹായം നൽകുന്നവരും ട്രംപിനെ അനുകൂലിക്കുന്ന എലൺ മസ്‌ക്കും ലിന ഖാനെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച, റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിൽ നിന്നുള്ള റിപ്പോർട്ടിൽ, ലിന ഖാന് തീവ്ര ഇടതുപക്ഷ അജണ്ടയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
2021-ൽ പ്രസിഡൻ്റ് ബൈഡനാണ് ഖാനെ നാമനിർദ്ദേശം ചെയ്തത്.
Lina Khan faces trouble