നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശസ്തയായ പുത്രി ഇവൻക 2024 പ്രചാരണത്തിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ബുധനാഴ്ച്ച പിതാവിന്റെ വിജയാഘോഷ ചടങ്ങിൽ എത്തി. ഒന്നാം ട്രംപ് ഭരണത്തിൽ പ്രസിഡന്റിന്റെ സുപ്രധാന ഉപദേഷ്ടാവ് ആയിരുന്ന ഇവൻക (43) പക്ഷെ ഭർത്താവ് ജെറീഡ് കുഷ്‌നറുമൊത്തു വേദിയിൽ ഒതുങ്ങി നില്പായിരുന്നു.
പാം ബീച്ച് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുഞ്ചിരി തൂക്കിക്കൊണ്ടു അവർ സംസാരിച്ചു. ട്രംപിന്റെ ഭാര്യ മെലാനിയ നയിച്ച വനിതാ നിരയിൽ ട്രംപിന്റെ മകൻ എറിക്കിന്റെ ഭാര്യ ലാറയും പുത്രി ടിഫാനിയും പേരക്കുട്ടി കൈയും ഉണ്ടായിരുന്നു. കൂടാതെ മകൻ ഡോൺ ജൂനിയറിന്റെ ഭാവി വധു കിംബെർലി ഗിൽഫോയിലും.
റിപ്പബ്ലിക്കൻ ദേശീയ നേതൃത്വത്തിലേക്കു ട്രംപ് അവരോധിച്ച ലാറയാണ് മുൻപ് ഇവൻക കൈകാര്യം ചെയ്തിരുന്ന വേഷം ചെയ്തത്.
ട്രംപ് കഴിഞ്ഞ വർഷം മത്സരം പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രചാരണത്തിന് എത്തുകയില്ലെന്നു ഇവൻക സൂചിപ്പിച്ചിരുന്നു. "ഞാൻ എന്റെ പിതാവിനെ ഒട്ടേറെ സ്നേഹിക്കുന്നു," ഇവൻക പറഞ്ഞു. "ഇപ്പോൾ പക്ഷെ ഞാൻ എന്റെ ചെറിയ കുട്ടികൾക്കു മുൻഗണന നൽകുകയാണ്. കുടുംബം എന്ന നിലയ്ക്കു ഞങ്ങൾ സ്വകാര്യതയിലേക്കു വലിഞ്ഞു. രാഷ്‌ടീയത്തിൽ ഇടപെടാൻ എനിക്കു താല്പര്യമില്ല.
"എന്റെ പിതാവിനെ ഞാൻ സ്നേഹിക്കയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പക്ഷെ അതെല്ലാം രാഷ്ട്രീയത്തിനു പുറത്തു മാത്രം ആയിരിക്കും."
Ivanka makes low-profile appearance