ഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്.
ഹിമാചലിലെ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന എഐസിസിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. കെ സി വേണുഗോപാലിന്റെ പേരിലാണ് കത്ത്.
പിസിസിയുടെ മുഴുവൻ സംസ്ഥാനഘടകവും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡൻ്റുമാരേയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിർദ്ദേശത്തിന് ബഹുമാനപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷൻ അംഗീകാരം നല്‍കിയെന്നാണ് കത്തില്‍ പറയുന്നത്