വാഷിങ്ടണ്‍: കടുത്ത ഇസ്രയേല്‍ വിമര്‍ശക റാഷിദ ത്ലൈബിനും ഇല്‍ഹാന്‍ ഉമറിനും യുഎസ് തെരഞ്ഞെടുപ്പില്‍ ജയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് ഇരുവരും.
മിഷിഗണില്‍നിന്ന് നാലാം തവണയാണ് റാഷിദ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫലസ്തീന് വംശജയാണ് റാഷിദ ത്ലൈബ്.
സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമര്‍ മുന്നാം തവണയാണ് യുഎസ് കോണ്‍ഗ്രസിലെത്തുന്നത്. മിനസോട്ടയില്നിന്നാണ് ഇല്‍ഹാന്‍ വിജയിച്ചത്. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നവരാണ് റാഷിദ ത്ലൈബും ഇല്‍ഹാന്‍ ഉമറും.