Image

വിദ്വേഷ പ്രസംഗം: മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസ്

Published on 06 November, 2024
വിദ്വേഷ പ്രസംഗം:  മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസ്

കൊല്‍ക്കത്ത: പാര്‍ട്ടി യോഗത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബോളിവുഡ് നടനും ബി.ജെ.പി. നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ ബംഗാള്‍ പോലീസ് കേസെടുത്തു.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബൗബസാര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27-ന് നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗം.

പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ അംഗത്വ വിതരണ ക്യാമ്ബെയിന്റെ ഉദ്ഘാടനത്തിനിടെയാണ് മിഥുന്‍ ചക്രബര്‍ത്തി പ്രകോപനപരമായ പ്രസംഗം നടത്തിയത്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രസംഗം കലാപാഹ്വാനമാണ് എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക