ഇന്ത്യയിലെ ഏറ്റവും ചിലവേറിയ, വമ്ബന്‍ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രം- ‘രാമായണ’ത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.
രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്.
‘5000 വര്‍ഷത്തിലേറെയായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില്‍ ഇടംനേടിയ ഈ ഇതിഹാസം ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഗ്രഹം ഒരു ദശാബ്ദത്തിന് മുന്നേ ഞാന്‍ ആരംഭിച്ചതാണ്. ഇന്ന്, നമ്മുടെ ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ അത് മനോഹരമായി രൂപപ്പെടുന്നത് കാണുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. മഹത്തായ ഈ ഇതിഹാസം അഭിമാനത്തോടെയും ആദരവോടെയും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്ബോള് ഞങ്ങളോടൊപ്പം ചേരൂ,’ നമിത് മല്‍ഹോത്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
രാമായണയില്‍ സായ് പല്ലവി സീതയായി എത്തുമ്ബോള്‍ രാമനായി അഭിനയിക്കുന്നത് രണ്‍ബീര്‍ കപൂര്‍ ആണ്. രാവണനായി എത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം യാഷും. ഇവര്‍ക്ക് പുറമെ സണ്ണി ഡിയോള്‍ ഹനുമാനായും, ലാറ ദത്തയും രാകുല്‍ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂര്‍പണഖയായും അഭിനയിക്കുന്നു. ബോബി ഡിയോള്‍ കുംഭകര്‍ണനായേക്കും എന്നും സൂചനകളുണ്ട്. ഏകദേശം 835 കോടി രൂപ ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. നമിത് മല്‍ഹോത്രയും യഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.