Image

വിമാനത്താവളത്തില്‍ നായയുടെ കടിയേറ്റ് വിദേശയാത്ര മുടങ്ങിയ സംഭവം ; യാത്രയ്ക്ക് സൗകര്യംചെയ്യുമെന്ന് അധികൃതര്‍

Published on 06 November, 2024
വിമാനത്താവളത്തില്‍ നായയുടെ കടിയേറ്റ്  വിദേശയാത്ര മുടങ്ങിയ സംഭവം ; യാത്രയ്ക്ക് സൗകര്യംചെയ്യുമെന്ന് അധികൃതര്‍

തിരുവനന്തപുരം: വിദേശയാത്രയ്ക്കായി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ  തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് യാത്ര റദ്ദാക്കി. എബി കൊളക്കോട്ട് ജേക്കബ് എന്നയാളുടെ ഇടതുകാലിനാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് ഷാര്‍ജയിലേക്കു പോകുന്ന എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു.

ടെര്‍മിനിലിനുള്ളിലേക്കു കടക്കുന്നതിന് ലഗേജുള്‍പ്പെട്ട സാധനങ്ങളുമായി ട്രോളികള്‍ നിരത്തിയിരിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് ജേക്കബ് പറഞ്ഞു.

സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി നായയെ സ്ഥലത്തുനിന്നു തുരത്തി. നായയുടെ പല്ലുകൊണ്ടുള്ള നിസ്സാര മുറിവാണ് ഉണ്ടായതെങ്കിലും വിമാനത്താവളത്തിലെ ഡോക്ടറെത്തി മുറിവു പരിശോധിച്ചു. ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ ആംബുലന്‍സില്‍ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചു.

നായകളെ വിമാനത്താവള പരിസരത്തുനിന്ന് ഒഴിപ്പിക്കുന്നതിന് പലതവണ കോര്‍പ്പറേഷന് കത്തുനല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക