Image

ട്രമ്പിസം (രാജു മൈലപ്രാ)

Published on 07 November, 2024
ട്രമ്പിസം (രാജു മൈലപ്രാ)

അങ്ങനെ ട്രമ്പ് വിജയിച്ചു. സന്തോഷം കൊണ്ട് ഇരിക്കാന്‍ മേലാ- എനിക്കല്ല, എന്റെ പ്രിയതമ പുഷ്പാജിക്ക്.

എന്തുകൊണ്ടോ അവള്‍ക്ക് കമലാ മാഡത്തിനെ അത്ര ഇഷ്ടമല്ല., ' ആ പെണ്ണുംപിള്ള എപ്പോഴും ഇളിച്ചുകൊണ്ടാ നടക്കുന്നത്. ഒരുമാതിരി വളിച്ച ചിരി' -അതവള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.

കമലാ ഹാരിസ് ചിലപ്പോള്‍ എന്നെ നോക്കിയാണ് ചിരിക്കുന്നത് എന്നവള്‍ക്ക് തോന്നും.

'എന്തോന്നാ ഇത്രകണ്ട് ന്യൂസ് കാണാന്‍- എഴുന്നേറ്റ് പോകരുതോ? ആ എരണം കെട്ടവളുടെ ഒരു ചിരി കാണാന്‍ കുത്തിയിരിക്കുന്നു'.

ഏതെങ്കിലും അല്പസ്വല്പം ചന്തമുള്ള ഒരു തരുണീ മണി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചാല്‍, ഒരു സംശയദൃഷ്ടിയോടെ അവള്‍ എന്നെയൊന്ന് നോക്കും.- എന്നിട്ടൊരു കമന്റും.

' എനിക്കൊന്നും അറിയത്തില്ല എന്നാ ഇങ്ങേരുടെ വിചാരം. ഞാനത്ര പൊട്ടിയൊന്നുമല്ല' അതിന് അകമ്പടിയായി അമക്കിയൊരു മൂളലും.

അമേരിക്കയില്‍, മലയാളികളുടെ ഗൃഹഭരണത്തിന്റെ അവസാന വാക്ക്, സ്ത്രീകള്‍ ആണെങ്കില്‍ തന്നെയും, നാടു ഭരിക്കുന്നത് പുരുഷന്മാരായിരിക്കണം എന്ന ചിന്താഗതിയുള്ള ധാരാളം വനിതകളുണ്ട്. അതുകൊണ്ടാണ് ദേവാലയങ്ങളിലും, മറ്റ് സംഘടനകളിലും മലയാളി പുംഗവന്മാര്‍ കിടന്നു വിലസുന്നത്.

പറഞ്ഞുവന്നത് ട്രംമ്പ്- കമലാ മത്സരത്തിനെപ്പറ്റിയാണല്ലോ! തിരഞ്ഞെടുപ്പ് ദിവസം വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ, ട്രംമ്പ് വിജയിച്ചു എന്നുള്ള സന്തോഷ വാര്‍ത്ത നാട്ടിലുള്ള ബന്ധുമിത്രാദികളെയൊക്കെ വിളിച്ചറിയിച്ച് എന്റെ ഭാര്യ ആഹ്ലാദ പ്രകടനം നടത്തി.

ദോഷം പറയരുതല്ലോ! എനിക്കും ഒരു ചെറിയ ട്രംമ്പ് ചായ് വ് ഉണ്ടായിരുന്നു. രണ്ട് സ്ഥാനാര്‍ത്ഥികളും മെച്ചമൊന്നുമല്ല- എങ്കിലും 'തമ്മില്‍ ഭേദം തൊമ്മന്‍' എന്നൊരു ലൈന്‍!

പത്തു ദിവസം മുമ്പ് തന്നെ ഞങ്ങള്‍ തപാല്‍ വഴി വോട്ട് രേഖപ്പെടുത്തി. 
'ആരു ജയിച്ചാലും നമുക്കെന്താ?' എന്നൊരു നിസ്സംഗതയായിരുന്നു എനിക്ക്.

എങ്കിലും പതിവ് തെറ്റിക്കാതെ പാതിരാത്രി വരെ ഉറക്കമിളച്ചിരുന്നു ഞാന്‍ വാര്‍ത്ത കണ്ടു.

ഇടയ്ക്ക് ചാനലൊന്നു മാറ്റിയപ്പോള്‍ പാലക്കാട്ട് പൂരമടി- അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ആര് ജയിച്ചാലും തോറ്റാലും ഭരണത്തിലൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. പോലീസും, പാര്‍ട്ടിക്കാരും, ചേരി തിരിഞ്ഞ് ചീത്ത പറച്ചിലും ഉന്തും തള്ളും- അവിടെ ആരോ കള്ളപ്പണം കൊണ്ടുവന്നെന്നും, ്അത് വീതിച്ച് നല്‍കിയെന്നും, പോലീസ് വന്നപ്പോള്‍ കണ്ടുംവഴി ഓടിയെന്നും മറ്റുമാണ് കഥ.

അമേരിക്കയില്‍ ലോക രാഷ്ട്രത്തലവന്റെ തിരഞ്ഞെടുപ്പ് നടക്കുകയാണ്. സായിപ്പ്, മദാമ്മയ്‌ക്കൊരു 'ഗുഡ് നൈറ്റ്' കിസും നല്‍കിയിട്ട് കൂര്‍ക്കംവലിച്ച് കിടന്ന് ഉറങ്ങുകയാണ്. ആര് ജയിച്ചാലും തോറ്റാലും പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോലിക്ക് പോയില്ലെങ്കില്‍ പണി പാളിയതുതന്നെ !
'ഇവിടെ പാലുകാച്ചല്‍, അവിടെ പുരയ്ക്ക് തീ കത്തുന്നു'

വാര്‍ത്തയില്‍ ലയിച്ചിരുന്ന ഞാന്‍  മയങ്ങിപ്പോയി. രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോള്‍, ദാ കിടക്കുന്നു നമുക്കൊരു പുതിയ പ്രസിഡന്റ്- വര്‍ദ്ധിത വീര്യത്തോടെ, സാക്ഷാല്‍ ഡോണള്‍ഡ് ട്രംമ്പ് വീണ്ടും അധികാരത്തില്‍-

ഇനി ലോകത്തിന്റെ ഗതി ഒന്നു മാറിമറിയും. ഇന്‍ഡ്യ സെയ്ഫാണ്. നമ്മുടെ മോദിജിയും, ട്രംമ്പ് ജിയും തമ്മില്‍ ചക്കരയും തേങ്ങയും പോലെയാണ്. ഒരു 'എടാ- പോടാ' ബന്ധമാണ് അവര്‍ തമ്മില്‍.

ഇസ്രയേല്‍ എന്തു വേണ്ടാതീനം കാണിച്ചാലും ട്രംമ്പിന്റെ പരിപൂര്‍ണ്ണ പിന്തുണ അവര്‍ക്കുണ്ട്. അവരെ ആര് വിരട്ടിയാലും, ബൈഡന്റെ അപ്പച്ചനെപ്പോലെ വെറുതെ 'ഞഞ്ഞാ പിഞ്ഞാ' പറഞ്ഞോണ്ടിരിക്കില്ല.

ചുവന്ന ബട്ടണും, പച്ച ബട്ടണുമെല്ലാം വെളുത്ത ട്രംമ്പിന്റെ കറുത്ത് ബ്രീഫ് കെയ്‌സിലുണ്ട്. ആരെങ്കിലും എന്തെങ്കിലും പോക്കണംകേട് പറഞ്ഞ് അമേരിക്കയെ ചൊറിയാന്‍ വന്നാല്‍, ഇടംവലം നോക്കാതെ ഏതെങ്കിലും ബട്ടണമര്‍ത്തും.

വിവരവും വെള്ളിയാഴ്ചയുമൊന്നുമില്ലാത്ത കക്ഷിയാണ്- വരുംവരാഴികയൊന്നും പുള്ളിക്കൊരു പ്രശ്‌നമല്ല.

ഏതായാലും എല്ലാവരും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.

അങ്ങിനെ അമേരിക്കയുടെ 47-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിസ്റ്റര്‍ ഡൊണാള്‍ഡ് ട്രംമ്പിന് അഭിനന്ദനങ്ങള്‍! ആശംസകള്‍!

GOD BLESS AMERCA

Join WhatsApp News
Overseas Citizen 2024-11-07 08:33:12
ട്രമ്പിനേക്കാൾ മികച്ച ഒരു പ്രെസിഡെൻറ്റു ആകുവാൻ കമലാ ഹാരിസിനു കഴിയുമായിരുന്നു. കമലയുടെ പരാജയം ഇന്ത്യക്കാർക്ക് ഒരു നഷ്ട്ടമാണു. പല കേസുകളിലും പ്രതിയായ ട്രംപിന് എങ്ങിനെ ശരിയായി ഭരിക്കുവാൻ കഴിയും. എല്ലാം കാത്തിരുന്നു കാണാം.
Thomas 2024-11-07 12:55:20
Trump is going to be a great President. Kamala Harris does not have the caliber to become the American President. Anyway, wish all the best to the newly elected President Trump.
Mary mathew 2024-11-07 13:24:53
It is not right to say vivaravum velliyum onnumillatha Trumpisam. You going to see what is going to happen .You think Kamala is the most eligible how come show the evidences at least one .
Ammini 2024-11-07 14:09:08
The Biden/Kamala Harris administration stands for world peace. That's why they repeatedly asked Israel to stop the war. On the other hand, Trump might be trying his bullishness to attain certain world power. Kamala would have been a much better choice for the presidency. All the Indians should have supported her, so that we can have some dignity here. We missed a great chance.
Annamma 2024-11-07 16:05:03
Just like Mr. Mylapra’s wife, I can’t stand that giggler. America was a dream for the entire world, even N. Koreans, Russians, Iranians and Chinese until year 2004. I am not a politician and was voting from 1970’s till 2094 for Democrats. Afterwords I was disappointed of Democrats! They only want majority of people at their side. Don’t care what happens to the nation. Every body wants their home to be secured, what about America. How many millions illegals ( Criminals escaped from jails, rapists, murderers, drug cartels and so on) are coming to America illegally? Biden administration didn’t care about it. As soon as Biden came to office, he did open the border for illegals. I didn’t watch the news as I didn’t want to listen to the thrash the democrats are talking. Do you think Kamala Harris is ready to face Iran, Russia, China, N.Korea ( all dictators?.) Yes, Obama is behind. Yes, there were women leaders like Golda Meir of Israel, Margaret Thacher, Indira Gandhi and Ceylon President. Golda Meir had American support from Richard Nixon. Need to study World History and Bible to learn about America and Israel. American Constitution is built on the Word Of God. Abortion is a deadly sin which is a curse for the nation. Abortion is murder. And the nation will be cursed by murdering innocent children.
Dr. Preethy 2024-11-07 16:18:35
"A sense of humor is an important thing to have because when you get into an argument, one of the best way to diffuse it is to be funny." This quote by Ed Sheeran very well fits here. You have sarcastically brought out some of the issues we are facing in our society. When you look at Trump's elections in 2016 and 2024, he won both against women candidates. But he lost against Biden. This tells something about how gender plays a big role in the society. When he was running against Hillary, he chanted 'Lock her up' and his male followers and some of the women follower like your wife chanted along with them. (A woman's worst enemy is another woman). He was playing the same card against Harris also by saying that she has low IQ and good for nothing. Trump, Trump follower's, and many Malayalee men think that women are inferior to them. This was evident when he rejected Niki Haily and refused to hear her advice. Majority of Trump's followers are non-college educated, and they have an identity problem. Trump realized this and exploited it. Malayalee men have the same problem. They use church, temples, and organizations to bolster their identity in society. Hillary, Harris, or Nicky Haily would have brought more discipline into the country and have managed the international relationship well. (Look at the family's where women are disregarded and cornered) Now, majority of the men elected, this male chauvinist and we will wait and see the result. Congratulations for a well written humorous article. People like you bring more balance into society.
Jacob 2024-11-07 17:45:00
Trump lost the 2020 election because of the economic downturn caused by Covid pandemic. Joe Biden and Kamala Harris blamed trump for all the Covid deaths. People conveniently ignore the fact Trump cut the red tape and produced the vaccine in record time. The company Pfizer announced the vaccine two weeks after the election, obviously not to help trump. Joe Biden said, “I will follow science and shut down this virus in 2 months.” People believed him and elected him. Dr. Anthony Fauci supported Biden. The George Floyd death and the riots helped Biden and Harris. Harris was raising bail money for rioters. Gov Walz added fuel to the fire by supporting rioters. Now, Harris/Walz campaign crashed because the American people did not want the anarchy they promised.
Paul 2024-11-07 18:22:49
Now you brace for the anarchy Trump is going to create Jacob. He is inherently a violent person controlled by ego. If you think that he is going to creat heaven on earth, let your dreams come true.
Jacob 2024-11-07 21:16:28
Obama/Biden/Hillary Clinton team tried to sabotage Trump candidacy in 2016. Remember the Trump-Russia hoax (investigation cost about 40 million dollars of tax money), the FISA court warrants on Trump campaign staff, wire tapping of Trump tower etc. FBI agents actively worked against Trump campaign. Trump did not use his authority to prosecute any of these. Joe Biden weaponized DOJ to prosecute Trump supporters while trying to save Joe Biden and Hunter Biden from prosecution on tax cheating and money laundering schemes. We need to end this 2-tier justice system implemented by Biden and AG Garland. Need to close the southern border. Need to lower taxes and lower inflation. Defund police and defund ICE ideas came from Obama/Biden administration. Gov Walz allowed Minneapolis to burn for several weeks. Not much of any prosecution. Let us hope trump will be better as far as Law & Order are concerned.
Mathew V.zacharia,,New yorker. 2024-11-07 22:12:16
Raju myelapra: sensible wife is a blessing. Triumph for Trump. He is no wishy-washy. My prayer and blessing to Trump as always. Mathew v.zacharia, New yorker
Doctor Madam 2024-11-07 22:49:44
“ A sense of humor is important” Says a doctor. So, I read with interest to see the. Punch line. Then she describes everything that men do bad.In that process, I am forced to discontinue reading because I get easily distracted by spelling and grammar mistakes. Time and time again I look at the name. Sure enough, There is a “DR” stuck with it. So, I turn the page like a woman recently said. Last time when I looked at me, I knew I was a man. Oops. I am going to get a lecture now for being a Man.
Zach 2024-11-07 23:18:22
Senseless husband is a curse for the house. Fake Christians made a criminal and a rapist the President of America. You will be alright if keep a distance from Trumplican. New Yorker is fraud.
ALEX 2024-11-07 23:20:58
My closest friend for 10 years": Epstein discusses Trump friendship in newly released tapes The notorious sex trafficker found the former president to be sleazy
Relief 2024-11-08 00:42:43
കമലേച്ചി തോറ്റതു നന്നായി. അല്ലെങ്കിൽ വൈറ്റ് ഹൌസ് മുഴുവൻ വളിച്ച സാമ്പാറിൻറ്റെയും, പുളിച്ച മോരിൻറെയും, ചുട്ട ഒണക്ക മീൻറെയും മണം കൊണ്ട് ഇന്ത്യക്കാരെ മുഴുവൻ നാറ്റിച്ചേനെ. Thanks to his wife for making a democratic Mylapra Sir to vote for Republican Trump.
പത്മം 2024-11-08 02:18:15
വളിച്ച സാമ്പാറും ചുട്ട മീനും അടിച്ചു നാട്ടിൽ കിടന്നവനൊക്കെ കമല ചേച്ചിയെ കുറ്റം പറയാൻ എന്ത് യോഗ്യതയഡി? ഒന്നും അല്ലെങ്കിൽ അവർ ഇവിടെ ജനിച്ചു വളർന്നതല്ലെ. ഇന്നത്തെ ശാപ്പാട് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഓർത്തതായിരിക്കും. നയാ ഏതു നാട്ടിൽ ചെന്നാലും നാക്കിയല്ലേ കുടിക്കൂ. പോയി ട്രംപിന് ചമരിക്കാൻ നോക്കട മോനെ ദിനേശാ
Oommen 2024-11-08 04:11:32
Thank you my friends for electing Trump. Thank you God for hearing our prayers.
Shaji George 2024-11-08 08:51:19
Best wishes and prayers for Brother Trump.
Atheist 2024-11-08 13:05:09
Why God rejected millions of Americans prayer and made Trump President who made the life of millions of people misarable? Millions of people voted against Trump but your God heard the prayer of very few? Isn’t it the God, God of all? Isn’t he the one created us all? Why he is then discriminating people? If Jesus is God, did he say, “ I was a stranger but you accepted me”? He was talking about the immigrants but with the help of the name sake Christians, Trump is getting ready to deport millions of strangers. Why can’t he fix immigration system? You guy’s are fake and oppertunists. Those who follow you will be doomed. You pray ‘Abba father’ and do things to undermine the poor and oppressed. Shame on you guys.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക