ന്യൂ യോര്‍ക്ക് : ഫൊക്കാന ന്യൂ യോര്‍ക്ക് മെട്രോ റീജിയന്റെ പ്രവര്‍ത്തന ഉല്‍ഘാടനം ന്യൂ യോര്‍ക്കിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസില്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ഈ റീജിയന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര നേരെത്തെ വലിയ ഒരു റീജിയണല്‍ ഉല്‍ഘാടനം നടത്തുന്നത് . റീജിയണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലെജിസ്ലേറ്റര്‍ ആനി പോള്‍, സിബു നായര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ ഏഷ്യന്‍ അമേരിക്കന്‍ അഫയേര്‍സ് അറ്റ് ന്യൂ യോര്‍ക്ക് സ്റ്റേറ്റ് ) എന്നിവര്‍ മുഖ്യ അഥിതികള്‍ ആയിരുന്നു . ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന് ,ഫൊക്കാനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിച്ചു. ട്രഷറര്‍ ജോയി ചാക്കപ്പന് , അഡിഷണല്‍ ജോയന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു.
സജി മോന് ആന്റണി തന്റെ ഉല്‍ഘടന പ്രസംഗത്തില്‍ ഫൊക്കാനയില്‍ ഓരോ കമ്മറ്റികള്‍ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മൂന്ന് മാസംകൊണ്ട് നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്ക് വെച്ച് സംസാരിച്ചു. എല്ലാ റീജണിലെന്റെയും പ്രവര്‍ത്തന ഉല്‍ഘാടനം ഈ വര്‍ഷം തന്നെ നടത്തണം എന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ആദ്യം നടപ്പാക്കിയ ലാജി തോമസിന്റെ നേതൃത്വത്തിലുള്ള മെട്രോ റീജിയനെ അഭിനന്ദിച്ചു. എല്ലാ റീജണുകളും അതിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു മുന്നോട്ട് പോകുന്നു. ഫൊക്കാനാ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് , തനിക്കും കമ്മിറ്റിക്കും നല്കുന്ന സപ്പോര്‍ട്ടിന് അദ്ദേഹം എല്ലാ ഫൊക്കനക്കാരോടും നന്ദി രേഖപ്പെടുത്തി.
ഡോ. ആനി പോള്‍ ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളിലും പുരോഗതിയിലും സംതൃപ്തി പ്രകടിപ്പിച്ചു സംസാരിച്ചു . ഇന്ന് ഫൊക്കാന അതിന്റെ പ്രതാപ കാലത്തില്‍ ആണെന്നും അഭിപ്രായപ്പെട്ടു.
സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിവരിച്ചു സംസാരിച്ചു. മുന്‍ കാലങ്ങളില്‍ ഈ സംഘടനകയില്‍ നിന്ന് ചില ഔദാര്യം പറ്റിയവര്‍ ഇപ്പോള്‍ സംഘടനക്ക് എതിരെ നിരന്തരം ആക്രമിക്കുന്നത് സഘടന തെരെഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപെട്ടതില്‍ ഉള്ള നിരാശയില്‍ നിന്നും ആണ് എന്നും വിലയിരുത്തി.
ട്രഷര്‍ ജോയി ചാക്കപ്പന് കുട്ടികാലത്തെ ഒരു കഥ പറഞ്ഞത് ഏവരിലും കൗതുകം ഉളവാക്കി. അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലൂടെ ആണ് ട്രെയിന്‍ പോകുന്നത്, വിടുന് മുന്നില്‍ രണ്ട് ,മുന്ന് കൊടിച്ചി പട്ടികള്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു . ട്രെയിന്‍ പോകുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ , അത് നല്ല പ്രൗഢിയോട് ആണ് പോകുന്നത് , ഈ ട്രെയിന്‍ ഇങ്ങനെ കൂകിപ്പാഞ്ഞു പോകുബോള്‍ ഈ കൊടിച്ചി പട്ടികള്‍ക്ക് അത് സഹിക്കില്ല. അവര്‍ എന്നും കുറച്ചു കൊണ്ട് ട്രെയിന്‍ പിന്നാലെ പോകും , ട്രെയിന്‍ അതിന്റെ പാട്ടിനും പോകും. ഒരു ദിവസം കലി മൂത്ത പട്ടികള്‍ കുരച്ചുകൊണ്ട് ട്രെയിന്റെ മുന്നിലേക്ക് ചാടി , പിന്നെ പറയേണ്ടുന്ന കാര്യമില്ലല്ലോ എന്താണ് സംഭവിച്ചത് എന്ന്. അദ്ദേഹത്തിന്റെ കഥ ഏവരും കയ്യടിയോട് ആണ് സ്വീകരിച്ചത്.
ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ബിജു ജോണ്‍ ട്രസ്റ്റീ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.
റീജണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ് ഏവര്‍ക്കും സ്വാഗതം രേഖപ്പെടുത്തി, റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു, റീജിയന് നടത്തുന്ന ക്രിക്കറ്റ് ട്യുര്ണ്ണമെന്റിന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു.
ചുരുങ്ങിയ സമയം കൊണ്ട് വലിയ ഒരു റീജണല്‍ ഉല്‍ഘാടനം നടത്തിയ ലാജി തോമസിനെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ആദരിച്ചു.
നാഷണല്‍ കമ്മിറ്റി മെംബര്‍ ആയ മേരിക്കുട്ടി മൈക്കിള്‍, മേരി ഫിലിപ്പ് , സജു സെബാസ്റ്റ്യന്‍,മത്തായി ചാക്കോ, ജീ മോന്, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ ലീല മാരേട്ട് , തോമസ് തോമസ്, ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ്മാരായ ആന്റോ വര്‍ക്കി, കോശി കുരുവിള, ഷാജി സാമുവേല്‍ ഫൊക്കാന മുന്‍ പ്രസിഡന്റും, ഫൊക്കാന ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്ററും ആയ പോള്‍ കറുകപ്പള്ളില്‍, ലീഗല്‍ അഫേര്‍സ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, കേരളാ കണ്വെന്ഷന് ചെയര്‍ ജോയി ഇട്ടന്‍, ഫിനാന്‍സ് ചെയര്‍ സജി പോത്തന്, സാഹിത്യ കമ്മിറ്റി ചെയര്‍ ഗീത ജോര്‍ജ്, വര്‍ഗീസ് പോത്താനിക്കാട്, അസോസിയേഷന് പ്രസിഡന്റുമാരായ ഫിലിപ്പ് മഠത്തില്‍, മാത്യു തോമസ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്ത റീജണല്‍ ഉല്‍ഘാടനം കലാ പരിപാടികളുടെ മേന്മകൊണ്ടും, ആളുകളുടെ പാര്‍ട്ടിസിപ്പേഷന്‍ കൊണ്ടും വന്പിച്ച വിജയമായിരുന്നു.
റിയ അലക്സാണ്ടര്‍ ദേശിയ ഗാനം ആലപിച്ചു, അന്‍ജന മൂലയില്‍, സുജിത് മൂലയില്‍ എന്നിവരുടെ ഗാനങ്ങള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി, വളരെ അധികം ടാലന്റഡായ കുട്ടികളുടെ ഡാന്‍സുകള്‍ ഏവരുടെയും മനം കവരുന്നതായിരുന്നു. റീജണല്‍ സെക്രട്ടറി ഡോണ്‍ തോമാസ് പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
റീജണല്‍ സെക്രട്ടറി ഡോണ്‍ തോമാസ്, റീജണല്‍ ട്രഷര്‍ മാത്യു തോമാസ്, റീജണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിന്‍സ് ജോസഫ് എന്നിവര്‍ റീജണല്‍ ഉല്‍ഘാടനത്തിന് നേതൃത്വം നല്കി.