ഞങ്ങളുടെ തോട്ടത്തില്‍ വിശിഷ്ടങ്ങളായ നെല്ലിമരങ്ങളുണ്ടെന്നും അതില്‍നിന്നും ആവിശ്യത്തിന് നെല്ലിക്കകള്‍ പറിച്ചുതരാമെന്നും പറഞ്ഞാണ് അയാള്‍ എന്നേയും ഭാര്യയേയും കൂടെക്കൂട്ടിയത്. അവിടെയെത്തിച്ചേരാന്‍ കുറെദൂരം നടക്കണമെന്നും എന്നാല്‍ കുറുക്കുവഴിയിലൂടെയുള്ള ഈ യാത്ര ഒട്ടും വിരസമാവില്ലെന്നും അയാള്‍ ഉറപ്പ് നല്‍കിയിരുന്നു. ഇടുങ്ങിയ നടപ്പാതയിലൂടെ നീണ്ട കൈകള്‍ നീട്ടിവീശി അയാള്‍ ഞങ്ങളുടെ മുന്‍പേ നടന്നു. ഇന്നലെ പെയ്ത മഴയില്‍ കൂമ്പിനിന്ന ചെടികളുടെ ഇലത്തലപ്പുകളെ തലോടി ഞങ്ങള്‍ പുറകെയും. അടുത്തെവിടെയോ, ഒരു പക്ഷി ഞങ്ങളെ പിന്തുടരുന്നതുപോലെ നിറുത്താതെ ചിലച്ചുകൊണ്ടിരുന്നു.
ഈ യാത്ര അവിചാരിതമായിരുന്നു. ഈ സ്ഥലമാകട്ടെ തീരെ അപരിചിതവും. ഇത്തവണ വേനലവധിക്കാലം നാട്ടില്‍ പോകേണ്ടന്നും അമേരിക്കയില്‍ത്തന്നെ ഒന്നു ചുറ്റാനിറങ്ങാമെന്നുമായിരുന്നു പദ്ധതി. ഒരാഴ്ചത്തേക്ക് പറയത്തക്ക ലക്ഷ്യങ്ങളൊന്നുമില്ലാതെ മിഷിഗണ്‍ സ്റ്റേറ്റിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ഒരു യാത്ര.
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഞങ്ങള്‍ അധികം സംസാരിച്ചിരുന്നില്ല.
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക......