മലയാള ചലച്ചിത്ര, നാടക, ടെലിവിഷൻ അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചിട്ട് ഇന്ന് മൂന്നാണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ തുടക്കം. 1979ൽ ‘അങ്കക്കുറി’ എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചാണ് സിനിമയിൽ എത്തുന്നത്. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, നന്ദനം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി 90ഓളം ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് വെള്ളിപ്പറമ്പിലായിരുന്നു താമസം. . ഭർത്താവ് അഭിനേതാവായ എ പി ഉമ്മർ. മക്കൾ: ഉമൈദ, സജീവ് , രജിത, ശ്രീജിത്ത്.
ആ അഭിനേത്രിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!