Image

അയൺമാൻ റേസിൽ വിജയഗാഥ സൃഷ്ഠിച്ച് മലയാളി പെൺകൊടി

Published on 11 November, 2024
അയൺമാൻ റേസിൽ  വിജയഗാഥ സൃഷ്ഠിച്ച്  മലയാളി പെൺകൊടി

ന്യൂയോർക്ക്: അമേരിക്കൻ മലയാളി യുവതികൾക്ക് പ്രചോദനമായി മാറുകയാണ്  ജൂലി കുന്നുംപുറത്ത് എന്ന ഇരുപത്തിയേഴുകാരി. അധികമാരും  പൂർത്തിയാക്കാത്ത അയൺമാൻ റേസിൽ  വിജയഗാഥ സൃഷ്ഠിച്ചാണ്  സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥയും പൈലറ്റുമായ ജൂലി   ഏവരെയും ഞെട്ടിച്ചത്.

വിവിധ കായിക രംഗങ്ങളിൽ വിജയിക്കുകയെന്ന അത്യന്തം കഠിനവും  ദുഷ്കരവുമായ ദൗത്യമാണ് ട്രയാത്തലോൺ മത്സരങ്ങൾ. അതിൽ തന്നെ ഏറ്റവും വിഷമം പിടിച്ചതണ്  അയൺമാൻ   റേസ്.

കാലിഫോർണിയയിലെ സാക്രമെൻ്റോയിൽ  അയൺമാൻ റേസ് പൂർത്തിയാക്കിയതുമുതൽ കായികരംഗത്ത് പുതുവാഗ്ദാനം എന്ന നിലയിൽ ഈ പെൺകൊടി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

3.8 കി.മീ നീന്തൽ, 180 കി.മീ ബൈക്കിംഗ്, 42.2 കി.മീ ഓട്ടം (മാരത്തൺ) എന്നിവ ഉൾപ്പെടുന്നതാണ്  അയൺമാൻ റേസ്.  ഇത് മൂന്നും വിജയകരമായി പൂർത്തിയാക്കിയ മലയാളികൾ ഉണ്ടോ എന്നറിയില്ല. മലയാളി വനിതകൾ  ഉണ്ടാവില്ല എന്ന് തന്നെ  ഉറപ്പിക്കാം.

ഇത് മൂന്നും ഒരേ ദിവസം തന്നെ പൂർത്തിയാക്കണം.  രാവിലെ 7 മണിക്ക് ആരംഭിച്ച്  അർദ്ധരാത്രി 12 മണിക്ക് അവസാനിക്കും. 3 ഇവൻ്റുകളും പൂർത്തിയാക്കാൻ ആകെ 17 മണിക്കൂർ അനുവദിച്ചിട്ടുണ്ട് . 14 മണിക്കൂറും 2 മിനിറ്റും കൊണ്ട് ജൂലി അത് പൂർത്തിയാക്കി

ന്യൂയോർക്കിലെ സിറാക്കൂസിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് ജൂലി വളർന്നത്. പിതാവ്   ഫ്രാൻസിസ് കുന്നുംപുറം സോഫ്റ്റ്‌വെയർ കമ്പനിക്കൊപ്പം മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ബിസിനസ് നടത്തുന്നു. മാതാവ്  ആൻസി കുന്നുംപുറത്ത് ഡോക്ടർ . സഹോദരി എലിസബത്ത് കുന്നുംപുറത്ത് നഴ്‌സ് പ്രാക്ടീഷണർ വിദ്യാർത്ഥിനി.

ബിംഗ്‌ഹാംടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം ഗൂഗിളിന്റെ  ഡ്രോൺ ഡെലിവറി വിഭാഗമായ വിംഗിൽ ജോലി ചെയ്യുമ്പോഴും സ്പോർട്സിലും  സജീവമാകാൻ തന്നെയാണ് ജൂലിയുടെ തീരുമാനം.

പിതാവ് ചേർത്തല സ്വദേശിയായ  ഫ്രാൻസിസിനും ജൂലിക്കും  പൈലറ്റ് ലൈസൻസ് ഉണ്ട്.    സ്കീയിംഗും സ്കൂബ ഡൈവിംഗും   മറ്റ് ചില ഇഷ്ട വിനോദങ്ങളാണ്

ചെറുപ്പം മുതലേ ജൂലിക്ക്  സ്പോർട്സ് ഇനങ്ങളിൽ ഏറെ താല്പര്യമുണ്ടായിരുന്നതായി ഏറ്റുമാനൂർ സ്വദേശിയായ ഡോ. ആൻസി പറയുന്നു.  പലതിലും മികച്ച പ്രകടനം കാഴ്ച വച്ചു.  തന്നോട് തന്നെ മത്സരിച്ച് കൂടുതൽ നേട്ടം കൈവരിക്കുന്ന സ്പോർട്സ് ആണ്  ട്രയാത്തലോൺ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക