സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോമിനെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡി എച് എസ്) ചുമതല ഏല്പിക്കുമെന്നു റിപ്പോർട്ട്. വ്യകതിപരമായ കൂറുള്ള ഒരാൾ തന്നെ തനിക്കു അതിപ്രധാനമായ ഈ വകുപ്പിന്റെ തലപ്പത്തു വരണമെന്നു ട്രംപിനു നിർബന്ധം ഉണ്ടായിരുന്നു.
അതിർത്തി ചുമതല നൽകപ്പെട്ട ടോം ഹോമാൻ, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ എന്നിവരുമൊത്തു നോം അനധികൃത കുടിയേറ്റക്കാരെ തൂത്തുവാരി അതിർത്തികൾ സുരക്ഷിതമാക്കും എന്നാണ് പ്രതീക്ഷ.
ഡി എച് എസിനു $60 ബില്യൺ ബജറ്റും ആയിരക്കണക്കിന് ജീവനക്കാരുമുണ്ട്. സൗത്ത് ഡക്കോട്ടയിൽ നിന്നു യുഎസ് കോൺഗ്രസ് അംഗമായിരുന്ന നോം ഏൽക്കുന്ന ചുമതലയിൽ യുഎസ് കസ്റ്റംസും അതിർത്തി സുരക്ഷയും കുടിയേറ്റവും ഫെമയും മാത്രമല്ല, സീക്രട്ട് സർവീസ് കൂടി ഉൾപ്പെടുന്നു.
സൗത്ത് ഡക്കോട്ടയുടെ ആദ്യ വനിതാ ഗവർണറായി 2018ൽ തിരഞ്ഞെടുക്കപ്പെട്ട നോം 2022ൽ വീണ്ടും ജയിച്ചു. വി പി സ്ഥാനത്തേക്ക് ട്രംപ് പരിഗണിച്ചെങ്കിലും വളർത്തു നായയെ വെടിവച്ചു കൊന്നു എന്നൊരു വിവാദത്തിൽ അവർ പെട്ടപ്പോൾ ട്രംപ് പിൻവാങ്ങി.
നോമിന്റെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്.
Kristi Noem to head Homeland Security