ലോകത്തു മിക്കവാറും രാജ്യങ്ങളിലെ ടുറിസ്റ്റ് ഡെസ്റ്റിനേഷനലുകളിൽ 1993 മുതൽ യാത്ര ചെയ്തതത്തിന്റ അടിസ്ഥാനത്തിൽ ആറു കാര്യങ്ങൾ കേരളത്തിലെ ടൂറിസത്തെകുറിച്ച് പറയട്ടെ
1.കേരളത്തിൽ ടൂറിസം വളർത്താൻ ആദ്യം വേണ്ടത് ഇവിടെ അടിസ്ഥാന വെടിപ്പും വൃത്തിയുമാണ്. കേരളത്തിൽ പലപ്പോഴും വന്നവർ എന്നോട് പറഞ്ഞത് കൊതുക് ശല്യം, വൃത്തിയില്ലാത്ത തെരുവുകൾ,. കൂന കൂട്ടിയ വേസ്റ്റ്, തെരുവ് നായ്ക്കൾ. ഇപ്പോൾ പന്നികൾ.പലപ്പോഴും പല ബീച്ചുകളും ക്ളീൻ അല്ല. കുമാരകത്തു മറ്റു പലയിടത്തും പോയാൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഇഷ്ടം പോലെ. വയനാട് ചുരം മൂന്നാർ പൊൻ മുടി എല്ലാം വലിച്ചെറിഞ്ഞ മദ്യ കുപ്പികൾ അതു പോലെ പ്ലാസ്റ്റിക് കുപ്പികൾ കാണാം
2. സിവിക് സെൻസ് ഇല്ലാത്ത മനുഷ്യർ. റോഡിൽ കർക്കിച്ചു തുപ്പും എവിടെ നിന്നും മൂത്രം മൊഴിക്കുന്നവർ. വെറുതെ ഒരു മര്യാദയുമില്ലാതെ ഹോൺ അടിച്ചു വണ്ടി വിടുന്നവർ മര്യാദ ഇല്ലാതെ ഹോൺ മുഴക്കിയോ അല്ലാതെയോ ഓവർ ടെക് ചെയ്യുന്നവർ. വിദേശത്ത് ഹോൺ അടിക്കുക തെറി വിളിക്കുന്നത് പോലെ മോശം
3. കേരളത്തിൽ വേണ്ടത് ക്ളീൻ, ഗ്രീൻ, സേഫ് ടൂറിസം വിത്ത് 100% സേഫ്റ്റയാണ്. തായ് ലാൻഡ് ടൂറിസംത്തിന്റ പ്രധാന ഘടകം clean, green, safe, secure and value for money യാണ്. ഇതാണ് കേരളത്തിൽ ഇല്ലാത്തത്.
4.കേരളത്തിൽ ടൂറിസം വളരാൻ യൂറോപ്പ്യൻ ഡസ്റ്റിനേഷനിൽ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് വേണം. കേരളത്തിലേക്ക് ആകെയുള്ളത് ലണ്ടനിൽ നിന്നുള്ള ഒരു കൊച്ചി എയർ ഇന്ത്യ ഫ്ലൈറ്റ് മാത്രം. കേരളത്തിൽ സീ പ്ലെയിൻ വലിയ ടൂറിസം വളർച്ച ഉണ്ടാക്കും എന്നതിന് ഒരൊറ്റ വയബിലിറ്റി സ്റ്റഡി നടത്തിയില്ല. പക്ഷേ വേണ്ടത് ആഴ്ചയിൽ പത്തോ ഇരുപതോ യൂറോപ് കണക്റ്റിവിറ്റിയാണ്.
ഇൻഡോനീഷ്യ തായ് ലാൻഡ് വിയറ്റ്‌നാം കമ്പൊഡിയ മലേഷ്യ, സിങ്കപ്പൂർ, സൗത് കൊറിയ ടൂറിസതിന്നു കാരണം എയർ കണക്റ്റിവിട്ടി ( യാത്ര ചിലവ് കുറവ് ) വിസ ഓൺലൈൻ അല്ലെങ്കിൽ വേണ്ട.
ഇവിടെ കണക്റ്റിവിറ്റി പ്രശ്നം വിസ കിട്ടാൻ സമയം എടുക്കും. അതു മാത്രം അല്ല ഇവിടെ ദിവസം പതിനായിരത്തിന്റ ഫൈവ് സ്റ്റാർ മുറി അവിടെങ്ങളിൽ അയ്യായിരത്തിനു കിട്ടും value for money.
5.സീ പ്ലെയിൻ ഒരു പരീക്ഷണ പറക്കലുമായി വന്നപ്പോഴേക്കും ഇവിടെ ഭയങ്കര സംഭവം പോലെ കൊട്ടിഘോഷിക്കുന്നത് ആരംഭ ശൂരത്വ ഗിമ്മിക് ആണെന്നാണ് എന്റെ അഭിപ്രായം. അതിനു അർത്ഥം ഞാൻ സീ പ്ലെയിനു എതിര് അല്ലന്നല്ല.
ഒരൊറ്റ വൈയബിലിറ്റി സ്റ്റഡി നടത്താതെ, കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് നടത്താതെ, സീ പ്ലെയിൻ മാർക്കറ്റ് പഠിക്കാതെ ഒരു പരീക്ഷണ പറക്കലിൽ ഏതാണ്ട് മഹാത്ഭുതം പോലെ ആഘോഷിച്ചു " ദാ വന്നു വികസനം " ജനകീയ വികസനം എന്നു പറഞ്ഞാൽ ചിലർ വിഴുങ്ങും. അങ്ങനെ ആരംഭം ശൂരത്വ ഫാന്റസി കണ്ടു. ഫന്റാസ്റ്റിക് എന്ന് പറയാൻ പ്രയാസമാണ് മന്ത്രി സാറുമാരെ.
6. സീ പ്ലെയിൻ ലാഭകരമായി നടത്താൻ മൂന്നു കാര്യങ്ങൾ വേണം. ഒന്ന് അത് അല്ലാതെ വേറെ efficient യാത്ര മാർഗം ഇല്ല. രണ്ട്. ഇക്കൊന്മി ഓഫ് സ്കയിൽ. ( അഥവാ അനേകം പ്ലയിൻ ) മൂന്ന്. ഇകൊണോമിക് വയബിലിറ്റി
ലോകത്തെ ഏറ്റവും വലിയ സീ പ്ലെയി ൻ ഹബ് അമേരിക്കയൽ അലസ്കയിലെ ലേക്ക് ഹുഡ് സീ പ്ലെയ്‌ൻ ഹബ് ആണ്. കാരണം അലാസ്കയിൽ ഒരു പാട് എയർ പോർട്ടിനു പറ്റിയ ഭൂ പ്രകൃതിയും കാലാവസ്ഥയും അല്ല.
ഏഷ്യയിൽ സീ പ്ലയിൻ ലാഭകരമായി നടത്തുന്നത് മാല ദീപിൽ ദൂരയുള്ള ഏറ്റവും കൂടുതൽ വാടക വാങ്ങുന്ന ഐലാൻഡ് ഹൈ ഏൻഡ് റിസോർട്ടിട്ടുകളിലേക്കാണ്. അവിടെ ദിവസം വാടക അഞ്ഞൂറ് മുതൽ ആയിരയ്ത്തി അഞ്ഞൂറ് ഡോളർ വരെയാണ്. അങ്ങനെ ഉള്ളവർക്ക് മൂന്നൂറ് മുതൽ അഞ്ഞൂറ് ഡോളർ ആണ് സീ പ്ലെയിൻ യാത്ര ചിലവ്.പലപ്പോഴും അതു റിസോറ്റ് പാക്കേജ് ഡീലിന്റെ ഭാഗം. മാലദീപിൽ ഐലൻഡ് റിസോർട്ടിൽ പോകാൻ സീ പ്ലെയ്ൻ ഉപയോഗിച്ച അനുഭവമെനിക്കുണ്ട്..കാരണം ദൂരെയുള്ള ഐലിൻഡ് റോസോർട്ടിൽ രണ്ടോ മൂന്നോ മണിക്കൂറിൽ ബോട്ടിൽ പോകുന്നതിനെക്കാൾ വേഗം എത്താം. വേറെ മാർഗം ഇല്ല
എന്നാൽ മലദീപിൽ ഒഴിച്ച് എഷ്യയിലെ ഒരൊറ്റ രാജ്യങ്ങളിലും സീ പ്ലെയിൻ ഇക്കൊണമിക്കല്ലി വയബിൽ ആയി നടത്തുന്നില്ല
ഒരിക്കൽ പസഫിക്കലെ സോളമൻ ഐലാൻഡിൽ എത്താൻ സീ പ്ലെയിൻ ടാക്സി എടുത്തു. സിംഗിൾ എഞ്ചിൻ സിക്സ് സീറ്റ് പ്ലെയിനിൽ പോയത് സാഹസം ആയിരുന്നു. അന്ന് ആകെയുള്ള ഓപ്ഷൻ ബോട്ട്, ഹെലികോപറ്റർ, സീ പ്ലെയിൻ ടാക്സി ആയിരുന്നു
ലോകത്തു ഇന്ന് പത്തോ പന്ത്രണ്ട് രാജ്യങ്ങളിൽ മാത്രമാണ് എഫക്റ്റീവ് സീ പ്ലെയിൻ സർവീസ് നടന്നത്. അമേരിക്ക, കാനഡ, മാൽദീപ്, ന്യൂസിലണ്ട്, പാസിഫക് ഐലൻഡ്, കാരീബിയൻ ഐലണ്ട്സ് ( മാലദീപ് പോലെ ഹൈ ഏൻഡ് ഐലൻഡ് റിസോറ്റ് യാത്രക്ക് )
ഞാൻ സാൻസിബാറിൽ മാത്രമാണ് ജോയി റെയ്ഡ് സീ പ്ലെയിൻ കണ്ടത്.
ചുരുക്കി പറഞ്ഞാൽ ഒരു സീ പ്ലെയിൻ വന്നു പരീക്ഷണപ്പറക്കൽ നടത്തിയാൽ ദാ വന്നേ വികസനം എന്ന് വിളിച്ചു കൂവില്ല. അഞ്ചു വർഷം ഇവിടെ ലാഭാകരമായി നടത്തിയിട്ട് പറയാം ഇവിടെ അതു വയബിളാണെന്നു.
എന്തായാലും ഇന്ത്യയിൽ ഇതു വരെ ഒരിടത്തും സീ പ്ലെയിൻ വയബിൽ ആയില്ല. വല്യ വാദ്യഘോഷങ്ങളോടെ 2020 ൽ ഗുജറാത്ത് തെരെഞ്ഞെടുപ്പിന് മുമ്പ്നർമദായിൽ സീ പ്ലെയിൻ ഇറക്കി വികസനം വിപ്ലവംമോഡി സർ കാണിച്ചു. രണ്ടാഴ്ചയിൽ ആരും ഉപയോഗിക്കാൻ ഇല്ലാതായപ്പോൾ ലീസിന് എടുത്തു സീ പ്ലെയിൻ തിരിച്ചു പോയി. 13 കോടി പോയത് മിച്ചം
2013 ൽ ഉമ്മൻ ചാണ്ടി സീ പ്ലെയിൻ കൊണ്ടു വരാൻ 14 കോടി ചിലവാക്കി
എന്തായാലും ടൂറിസം വികസിക്കാൻ വീറും വൃത്തി ഇല്ലാത്തിടത്തു സീ പ്ലേയൻ കൊണ്ടു വന്നത് കൊണ്ടു അത്ഭുതമുണ്ടാകില്ല
പിന്നെ കേരളത്തിൽ വരുന്ന ബഹു ഭൂരിപക്ഷം ടൂരിസ്റ്റുകൾ ഇന്ത്യയിൽ നിന്നുള്ള മിഡിൽ ക്ലാസ് അപ്പർ മിഡിൽ ക്ലാസ് യാത്രക്കാരാണ്. ഒരു ദിവസം രണ്ടായിരം മുതൽ ആറായിരം വരെ ചിലവാക്കുവർ. പിന്നെ വരുന്നത് ആയുർവേദ ടൂറിസം. കേരളത്തിൽ ദിവസം ആയിരം ഡോളറോ അതിൽ അധികമൊ ചിലവാക്കുന്ന ഹൈ ഏൻഡ് ടൂറിസ്റ്റ്കൾ കുറവാണ്.
മാർക്കറ്റ് അറിഞ്ഞാണ് ടൂറിസം വളർത്തേണ്ടത്. ആ കാര്യത്തിൽ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പഠിക്കാം. ഒരു പരിധി വരെ ശ്രീ ലങ്കയിൽ നിന്നും
ജെ എസ് അടൂർ