ഈ മാസം ഇരുപത്തിയെട്ട് (നവംബർ 28, 2024) അമേരിക്കയിൽ നന്ദി ദിനമായി ആഘോഷിക്കുന്നു. നമ്മുടെ ജീവിതത്തിൽ സുരക്ഷയും, ആനന്ദവും നൽകിയ എല്ലാവരോടും നന്ദിയുള്ളവരായിരിക്കണമെന്നു ആരെങ്കിലും നിർബന്ധിക്കാതെ തന്നെ സ്വയം അത് തോന്നേണ്ടതാണു. അദൃശ്യനായ ദൈവത്തെയും നമ്മൾ ഓർക്കുന്നു,
അമേരിക്കൻ മലയാളി എഴുത്തുകാർക്ക് ഈ വിഷയത്തെക്കുറിച്ച് എഴുതാനുണ്ടായിരിക്കും. പതിവുപോലെ ഈ മലയാളി അവർക്കായി ഞങ്ങളുടെ പേജുകൾ തുറന്നു വയ്ക്കുന്നു. സുഗതകുമാരിയുടെ ഒരു കവിത ഇങ്ങനെ പറയുന്നു.
എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും, മര -
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി
നന്ദിയുള്ളവരായിരിക്കുക എന്നത് എത്രയോ ഉത്കൃഷ്ടമായ ഒരു ആശയമാണ്. എല്ലാവരുടെയും രചനകൾ ക്ഷണിക്കുന്നു.
ഇ മലയാളിയുടെ വായനക്കാർക്കും, എഴുത്തുകാർക്കും, അഭ്യുദയകാംക്ഷികൾക്കും ഞങ്ങൾ നന്ദി പറയുന്നു.
ഒത്തിരി നന്ദിയോടെ
ഇ മലയാളി പത്രാധിപസമിതി