Image

ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറത്തിന് പുതിയ ഭാരവാഹികള്‍

Published on 13 November, 2024
ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറത്തിന് പുതിയ ഭാരവാഹികള്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ വംശജരായ റിപ്പബ്ലിക്കന്‍ അനുഭാവികളുടെ പ്രമുഖ സംഘടനയായ ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോ. മാത്യു വൈരമണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഡോ. മാത്യു വൈരമണ്‍ (ചെയര്‍മാന്‍), തോമസ് ഓലിയംകുന്നേല്‍ (വൈസ് ചെയര്‍മാന്‍), ജയിംസ് ചാക്കോ മുട്ടുങ്കല്‍ (പ്രസിഡന്റ്), സുരേന്ദ്രന്‍ നായര്‍ (വൈസ് പ്രസിഡന്റ്), റീനാ വര്‍ഗീസ് (സെക്രട്ടറി), മാമ്മന്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), രാജന്‍ ജോര്‍ജ് (പി.ആര്‍.ഒ), ബോബി ജോസഫ് (കമ്യൂണിറ്റി റിലേഷന്‍സ് ചെയര്‍), മാത്യു വര്‍ഗീസ് (ട്രഷറര്‍), ഷിജോ ജോയ് (ഐ.ടി & സോഷ്യല്‍ മീഡിയ), നെവിന്‍ മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍).

2024-ല്‍ ഉജ്വല വിജയം നേടിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വത്തെ യോഗം അനുമോദിച്ചു.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അമേരിക്കയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ജീവിത മൂല്യങ്ങളായ കുടുംബ ജീവിതത്തിന്റെ ഭദ്രത, ദൈവ വിശ്വാസം, സാമൂഹിക അച്ചടക്കം, സാമ്പത്തിക ഭദ്രത തുടങ്ങിയ കാര്യങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മാത്രമേ മടക്കിക്കൊണ്ടുവരാന്‍ സാധിക്കൂ എന്ന് യോഗം വിലയിരുത്തി. ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് അത് സാധിക്കുമെന്ന് യോഗം പ്രത്യാശ അര്‍പ്പിച്ചു.

അബോര്‍ഷന്‍, മയക്കുമരുന്നിന്റെ അമിത ഉപയോഗം, LGBTQ തുടങ്ങിയ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന വിപത്തുകളാണ് Same Marriage, അനവസരത്തിലുള്ള അബോര്‍ഷന്‍ തുടങ്ങിയ സാമൂഹിക തിന്മകളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിര്‍ക്കുന്നു. സുശക്തമായ സാമ്പത്തിക ഭദ്രതയുള്ള ഒരു സാമൂഹികക്രമം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ ഭരണത്തിന് മാത്രമേ സാധിക്കൂ എന്ന് യോഗം വിലയിരുത്തി. എന്തുകൊണ്ട് നാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരണമെന്നും, എന്ത് മുന്‍കരുതലുകളാണ് നമ്മുടെ സമൂഹം ശിഥിലമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതെന്നും ജനങ്ങളെ ബോധവത്കരിക്കാന്‍ പ്രത്യേകം സെമിനാറുകളും, സ്റ്റഡി ക്ലാസുകളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

നവംബര്‍മാസം അവസാനദിവസം വിക്ടറി ഡേ ആയി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. ഡോ. മാത്യു വൈരമണ്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജയിംസ് ചാക്കോ മുട്ടുങ്കല്‍ സ്വാഗതവും ഷിജോ ജോയ് നന്ദിയും പറഞ്ഞു. ഈ ഫോറത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി എല്ലാ ജനാധിപത്യ, മൂല്യാധിഷ്ഠിത വിശ്വാസികളുടേയും സഹകരണം യോഗം അഭ്യര്‍ത്ഥിച്ചു. 
 

Join WhatsApp News
A Secular Man 2024-11-13 03:10:44
റംബ് ജയിക്കുന്നത് വരെ, അതായത് ഇന്നലെ വരെ കടുത്ത ഡെമോക്രാറ്റായി നടന്നവർ പെട്ടെന്ന് കാലുവാരി, കാലുമാറി trump പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നിരിക്കുന്നു. ഇന്ത്യയിലെയും കേരളത്തിലെയും കാലുമാറ്റക്കാർ അവരാണിവർ. ഇനി എന്നെങ്കിലും ഡെമോക്രാറ്റുകൾ ജയിച്ചാൽ അവർ ഉടൻ മാറി ഓന്ത് മാതിരി നിറം മാറി ഡെമോക്രാറ്റിന്റെ ഉടുപ്പിട്ട് ഞാൻ ഡെമോക്രാച്ച് ആണെന്നും പറഞ്ഞ് പദവിയിൽ എത്തും. . ഇവരെല്ലാം ഒരുമിച്ച് നിന്ന് സത്യത്തിൽ ഇന്ത്യയിലെ ആർഎസ്എസിനെയും, മറ്റും എതിർക്കണം, ഇന്ത്യയിലും മതേതരത്വം വരണം. പാർട്ടി ഏതായാലും അമേരിക്കയിൽ ഉള്ള മാതിരിയുള്ള മതേതരത്വം സ്വാതന്ത്ര്യം ഇന്ത്യയിലും വരണം. . അതിനാൽ ഇപ്പോൾ അമേരിക്കൻ റിപ്പബ്ലിക്കനായി ഉൾപ്പെട്ടിരിക്കുന്ന നിങ്ങളോട് ഒരു അഭ്യർത്ഥന ഇന്ത്യയിലെ മതേതരത്വത്തിനും നിങ്ങൾ പോരാടണം.
Charly varughese 2024-11-13 06:11:16
The secular man posted exactly correct. Hope to know there is no possibility of any benefit like becoming ruling party associates as in Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക