ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ടൊനാൾഡ് ജെ ട്രമ്പ് അമേരിക്കയുടെ നാൽപത്തി ഏഴാമത് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും അധികം സന്തോഷിച്ച ലോകത്തിലെ രാഷ്ട്ര തലവന്മാരിൽ ഒരാൾ ട്രമ്പിന്റെ വിജയം മുൻകൂട്ടി പ്രവചിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജി ആണ്.
2001 മുതൽ 2014 വരെയുള്ള കാലയളവിൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോടി പലവട്ടം അമേരിക്കൻ സന്ദർശനത്തിന് ശ്രമിച്ചെങ്കിലും ഗുജറാത്തു കലാപത്തിന്റ സൂത്രധാരൻ എന്നു കാരണം പറഞ്ഞു അമേരിക്ക മോദിക്ക് വിസ നിഷേധിക്കുക ആയിരുന്നു
2014 ൽ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ആയ നരേന്ദ്രമോദി ഏറ്റവും അധികം സമയം ചിലവിട്ടത് വിദേശ രാജ്യങ്ങൾ സന്ദർശിക്കുവാൻ വേണ്ടി ആണ്
2017 ൽ ട്രമ്പ് ആദ്യമായി പ്രസിഡന്റ് ആയശേഷം മോദി ഏറ്റവും കൂടുതൽ സന്ദർശിച്ച രാജ്യം അമേരിക്കയാണ്. അത് ഇരുവരും തമ്മിൽ ഉള്ള സൗഹൃദം വർധിപ്പിക്കുകയും ഒപ്പം ഇന്ത്യയിലെ കുത്തക മുതലാളിമാർക്കും മുൾട്ടി നാഷണൽ കമ്പനികൾക്കും അമേരിക്കയുമായി ചേർന്നു ബിസിനസ് ചെയ്യുവാൻ ഉള്ള അവസരം തുറന്നു കൊടുക്കുകയും ചെയ്തു
.
എല്ലാവർഷവും ഉള്ള ജി 20 ഉച്ചകോടിയുടെ വിവിധ രാജ്യങ്ങളിലെ വേദികളിൽ വച്ചു കണ്ടുമുട്ടിയ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ അളവ് ആഴമേറിയതാക്കി
.
ഡൽഹിയിൽ നിന്നും ഗുജറാത്തിൽ പോകുന്നപോലെ അടിക്കടി ഉള്ള മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഫലമായി ഉണ്ടായതാണ് ട്രമ്പിന്റ 2020 ഫെബ്രുവരിയിലെ ഇന്ത്യാ സന്ദർശനം
.
2020 ഫെബ്രുവരി 24, 25 തിയതികളിൽ ഇന്ത്യ സന്ദർശിച്ച ട്രമ്പ് ഗുജറാത്തിൽ അഹമ്മദാബാധിലെ മോദി സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ഒന്നേകാൽ ലക്ഷം ജനങ്ങളെ അഭിസംബോധന ചെയ്തതു ലോക രാജ്യങ്ങൾ ലൈവ് ആയാണ് കണ്ടത്
.
പ്രധാനമന്ത്രിയും ഇന്ത്യാ ഗവണ്മെന്റും മുൻകൈ എടുത്തു ട്രമ്പിന് നൽകിയ രാജകീയ സ്വീകരണത്തിൽ പങ്കെടുത്ത വീശിഷ്ട അതിഥികൾ ട്രമ്പ്ജി എന്നു വിളിച്ചാണ് സ്വയം പരിചയപ്പെടുത്തിയത്
.
2020 ആദ്യം ആരംഭിച്ച കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിന്ന് ഇന്റർനാഷണൽ വ്യോമ ഗതാഗതം അനിശ്ചിതമായി നിർത്തലാക്കിയപ്പോൾ അമേരിക്കയിലെ ടൊമെസ്റ്റിക് ഫ്ലൈറ്റ് സർവീസ് നിർത്തുവാൻ സ്വന്തം പാർട്ടിയിലെ ഒരു വിഭാഗവും പ്രതിപക്ഷവും ഒന്നിച്ചു ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന ട്രമ്പ് കോവിഡിന് ഒപ്പം ജീവിക്കുവാൻ ആണ് ജനങ്ങളെ ആഹ്വാനം ചെയ്തത്
.
2020 നവംബറിൽ നടന്ന ഇലക്ഷനിൽ കോവിഡ് ട്രമ്പിന്റെ തുടർ ഭരണം നഷ്ടമാക്കിയെങ്കിലും ട്രമ്പിന്റ നിലപാടാണ് ശെരിയെന്നു കാലം തെളിയിച്ചു
.
ഡെമോക്രാറ്റുകളുടെ ശക്തി കേന്ദ്രങ്ങൾ ആയ സ്റ്റേറ്റുകൾ വരെ പിടിച്ചെടുത്തു 312 ഇലക്ടറൽ വോട്ടു നേടി വൻ വിജയം കരസ്ധമാക്കി അടുത്ത ജനുവരി 20 ന് വീണ്ടും ട്രമ്പ് അധികാരത്തിൽ കയറുമ്പോൾ കഴിഞ്ഞ പാർലമെന്റ് ഇലക്ഷനോട് കൂടി ചെറിയ ക്ഷീണം പാർട്ടിയിലും ഗവണ്മെന്റിലും ഉണ്ടായ മോദിജിക്ക് ഇടയ്ക്കിടെ വൈറ്റ് ഹൗസിൽ എത്തി തന്റെ സ്വകാര്യ ദുഃഖം ഉറ്റ സുഹൃത്തിനോട് പങ്കുവെയ്ക്കാം