തിരുവനന്തപുരം: ഡിസംബർ 13 മുതല്‍ 20 വരെ 29ാമത് രാജ്യാന്തര ചലച്ചിത്രമേള 15 തിയറ്ററുകളിലായി നടക്കും. 180 സിനിമകള്‍ പ്രദർശിപ്പിക്കും.
മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 14 സിനിമകളാണുള്ളത്.
അന്താരാഷ്ട്ര സിനിമ മേഖലയിലെ ഇരുനൂറോളം പ്രമുഖർ മേളക്കെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവല്‍ പ്രസിഡന്റുമായി 501 അംഗ സംഘാടക സമിതിയായി. അതേസമയം വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. 15,000 പ്രതിനിധികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മേളയുടെ സംഘാടക സമിതി രൂപവത്കരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, അന്താരാഷ്ട്ര മത്സരവിഭാഗം, കണ്ട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദർശനം.