ന്യു യോർക്ക്/ സംക്രാന്തി: ബി.സി.എം കോളേജ് റിട്ട. പ്രൊഫസര്‍ കരിങ്കുന്നം ഓലിയാനിയ്ക്കല്‍ ഡോ. എം.കെ ലൂക്കാ (68) അന്തരിച്ചു . കുറേക്കാലം ന്യു യോർക്ക് റോക്ക് ലാൻഡിൽ പ്രവർത്തിച്ചിരുന്നു
ഭാര്യ: കോട്ടയം കൊച്ചുപുരയ്ക്കല്‍ ലാലി അലക്‌സാണ്ടര്‍. മക്കള്‍: അനൂജ് കുര്യന്‍ ലൂക്കോസ്, അമല്‍ സൈമണ്‍ ലൂക്കോസ്, അലക്‌സാണ്ടര്‍ കുരുവിള (എല്ലാവരും യു.എസ്.എ). ആദ്യ ഭാര്യ പരേതയായ കൊച്ചുത്രേസ്യാ കരിങ്കുന്നം വെണ്‍മറ്റത്തില്‍ കുടുംബാംഗമാണ്.
മൃതദേഹം ശനിയാഴ്ച (16.11.2024) രാവിലെ 11.30 ന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്ക പളളിയില്‍ കൊണ്ടുവരും.
സംസ്‌കാരം ശനിയാഴ്ച (16.11.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്ക പളളിയില്‍.