Image

സ്മരണാഞ്ജലി.... ഡോ. കെ എം ജോർജ്ജ് (1914-2002) : പ്രസാദ് എണ്ണയ്ക്കാട്

Published on 19 November, 2024
സ്മരണാഞ്ജലി.... ഡോ. കെ എം ജോർജ്ജ് (1914-2002) : പ്രസാദ് എണ്ണയ്ക്കാട്

പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും,അദ്ധ്യാപകനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്ന കരിമ്പുമണ്ണിൽ മത്തായി ജോർജ് എന്ന ഡോ. കെ. എം ജോർജ്ജ് ഓർമ്മയായിട്ട് ഇന്ന് 22 വർഷം.
മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹത്തിന്‌ പത്മശ്രീയും(1988) പത്മഭൂഷണും(2001) അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട

1914 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിൽ ജനിച്ചു. ആലുവ, എറണാകുളം എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങളും കേരള സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ് ബിരുദവും നേടി. 1940 മുതൽ 1955 വരെയുള്ള കാലഘട്ടത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനായും വകുപ്പദ്ധ്യക്ഷനായും പ്രവർത്തിച്ചു. തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, റീജണൽ സെക്രട്ടറി (1955-69), സർവ്വവിജ്ഞാനകോശം ചീഫ് എഡിറ്റർ (1969-1975) ചിക്കാഗോ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രഫസർ (1964), കാലിഫോർണിയാ സർവ്വകലാശാലയിലെ മലയാളം ലാംഗ്വേജ് ടീച്ചിംഗ് കോഴ്സിന്റെ കോ-ഓർഡിനേറ്റർ (1965) എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2002 നവംബർ 19-ന് 88-ആം വയസ്സിൽ അന്തരിച്ചു.
പുരസ്ക്കാരങ്ങൾ:-
*പത്മശ്രീ(1988)
*പത്മഭൂഷൺ(2001)[2]
*എഴുത്തച്ഛൻ പുരസ്കാരം(1996)[3][4]
*സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് (1987)
*ഭാരതീയ സാഹിത്യപരിഷത്ത് പുരസ്കാരം
*വള്ളത്തോൾ പുരസ്കാരം‌ - 1998
ആ പണ്ഡിതശ്രേഷ്ഠൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക