Image

പ്രണയം പൂക്കുന്ന കാലം : അന്നാ പോൾ

Published on 19 November, 2024
പ്രണയം പൂക്കുന്ന കാലം : അന്നാ പോൾ

ദേവി നെടിയൂട്ടത്തിന്റെ
 പത്താമത്തെ പുസ്തകം

പ്രണയം പൂക്കുന്ന കാലം.

ലോകമെമ്പാടുമുള്ള മുത്തശ്ശിമാർ കാതോടു കാതോരം പകർന്നു നൽകിയ കഥാരീതിയുടെ വികസനവും തുടർച്ചയുമാണു കഥാസാഹിത്യമായ് പരിണമിച്ചതു.

ഒരേ സമയം ഉപരിവർഗ്ഗത്തിന്റേയും അടിസ്ഥാനവർഗ്ഗത്തിന്റേയും ജീവിതം
തുടിച്ചു നിൽക്കുന്നുണ്ടീ കഥകളിൽ. സമൂഹത്തിനു വേണ്ടി എഴുതപ്പെട്ട കഥകൾ. ചിന്തകളുടെ സാധാരണവും അസാധാരണവുമായ കൂടിക്കുഴച്ചിലുകൾ ഈ കഥകളിൽ കാണാം.

കഥ ഒരു സാമൂഹികോൽപ്പന്നമാണു.. അതിനൊരു ലക്ഷ്യമുണ്ടു്.... നല്ല കഥകൾക്കു ഹൃദയ വിമലീകരണ ശക്തിയുണ്ട്. നമ്മുടെ സംസ്ക്കാരത്തിനു മേൽ നടന്നുകൊണ്ടിരിക്കുന്ന പലവിധമായ കയ്യേറ്റങ്ങളെ പ്രതിരോധിയ്ക്കേണ്ടതു ഇന്നിന്റെ അനിവാര്യതയാണു.. അതിൽ എഴുത്തുകാർക്കു മുഖ്യ പങ്കുണ്ട്.

വർത്തമാനകാലം ആവശ്യപ്പെടുന്ന തലത്തിലുളള സാമൂഹിക പ്രതിരോധം തീർക്കുവാൻ ഈ കഥകൾക്കു കഴിയുന്നു എന്ന തു കഥാകാരിയുടെ വിജയമാണ്... പറവൂർ കരിയമ്പള്ളി പൊതുജന വായനശാലയിൽ വെച്ച് ശ്രീമതി ശ്രീദേവി ടീച്ചർ ---- Rtd ടീച്ചർ, പുല്ലങ്കുളം ശ്രീ നാരായണ ഹൈസ്ക്കൂൾ.... 17.11.2024 ഞായറാഴ്ച പ്രകാശനം നടത്തുന്നു.

പ്രണയം പൂക്കുന്ന കാലം എന്ന പ്രണയകഥകളുടെ ഈ സമാഹാരം ധാരാളം വായിക്കപ്പെട
ട്ടെ എന്ന് ആശംസിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക