അറിയപ്പെടാത്ത ഗാന്ധിയാണ് നാം ഏറെ അറിയുന്നു എന്ന് കരുതുന്ന ഗാന്ധി .ഓരോ പുതിയ വെളിപ്പെടുത്തല്‍ വരുമ്പോഴും കാഠിന്യമേറിയ വജ്രം വീണ്ടും വീണ്ടും തേച്ചു മിനുക്കുന്നത് പോലെ ഗാന്ധിയുടെ വ്യക്തിത്വം കുടുതല്‍ മിഴിവോടെ അനാവരണം ചെയ്യപ്പെടുന്നു .അദ്ദേഹം കടന്നു പോയ അഗ്നിപരീക്ഷകള്‍ കുടുതല്‍ മിഴിവോടെ നാം അറിയുന്നു.ഇത്രമേല്‍ തന്‍റെ ജീവിതം പരസ്യമായി ജീവിച്ചു തീര്‍ത്ത ഒരു വ്യക്തിക്ക് ഇനിയും എത്രയോ രഹസ്യ കഥകള്‍ പറയാനുണ്ട് എന്നത് നമ്മെ വിസ്മരിപ്പിക്കും .ആത്യന്തികമായി ഗാന്ധി എന്ന വ്യക്തിയുടെ സംഘര്‍ഷങ്ങളുടെയും വളര്‍ച്ചയുടെയും കഥയാണ് “സത്യാന്വേഷണ പരീക്ഷകള്‍”ക്ക് ശേഷമുള്ള ഗാന്ധി .ഓരോ നിലപാട് തറയില്‍ നിന്നും അദ്ദേഹത്തെ വിമര്‍ശിക്കാനും എതിര്‍ക്കാനും ഇഷ്ടപ്പെടാനും അദ്ദേഹം എന്തെല്ലാമാണ് ചെയ്തു വെച്ചിരിക്കുന്നത്! .ഗാന്ധിജിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരു ഏടാണ് ഡോ .പി എം ഗിരീഷ് എഴുതിയിരിക്കുന്ന സോരള എന്ന നോവല്‍ .നാനോ നോവല്‍ . പക്ഷെ ഒരു വെടിയുണ്ട പോലെ ഹൃദയത്തെ തുളച്ചു കയറുന്ന ഗാന്ധി പര്‍വത്തിലെ അപൂര്‍വ പ്രണയ കഥയാണ് ഇത് .നമുക്കറിയാവുന്ന കാറും കോളും സ്നേഹവും കുറ്റബോധവും കലര്‍ന്ന കസ്തൂര്‍ബായുമായുള്ള വിവാഹ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു കാട്ടാറുപോലെ ഒഴുകിയ അസുലഭമായ ഒരു പ്രണയ കഥയുടെ സര്‍ഗാല്മക ആവിഷ്കാരമാണ് ഈ കൃതി .
പൊതുവേ ഭാഷയുടെ രസതന്ത്രത്തില്‍ അഭിരമിക്കുന്ന ,നവീന നിരുപണ പദ്ധതികള്‍ വെച്ചു സാഹിത്യത്തെ വിലയിരുത്തുന്ന അക്കാടെമിക് ആണ് ഡോ പി എം ഗിരീഷ് .വാക്കുകളുടെ അര്‍ത്ഥവും അതിന്റെ വൈവിധ്യമാര്‍ന്ന മാനങ്ങളും വെച്ഒചു സാഹിത്യത്തെ അളക്കുന്ന എഴുത്തുകാരന്‍ കവിത പോലെ വളരെ ധ്വന്യാല്‍മകമായി ഒരു പ്രണയ ജീവിതം നോക്കി കാണുന്നു .സഹപ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ചുള്ള ഒരു പ്രണയ മഴയാണ് ഗാന്ധിജിയുടെ ഈ ജീവിത കാലം .1910 ഇല്‍ പരിചയപെട്ട ,കവി ടാഗോറിന്റെ പൌത്രി സോരള ദേവിയുമായുള്ള പുഷ്കലമായ പ്രണയം ആണ് രണ്ടു പേരുടെയും ഹൃത്തുടുപ്പിലൂടെ ചെറിയ വാക്കുകളില്‍ കവിത തുളുമ്പുന്ന വരികളില്‍ വലിയ മൌനങ്ങളില്‍ പൂര്ര്തികരിക്കാത്ത ചോദ്യങ്ങളില്‍ കണ്ടെത്തേണ്ട ആശയങ്ങളില്‍ അനുഭവ ചെപ്പുകളില്‍ ഡോ പി എം ഗിരീഷ് അവതരിപ്പിക്കുന്നത് .അതില്‍ സോരളയുടെ ഭര്‍ത്താവ് ഭുജ് റോയ് ചൌധരിയും രാജാജിയും കസ്തൂര്‍ബായും കഥാപാത്രങ്ങള്‍ ആകുന്നു . അവരുടെ ആല്മഭാവങ്ങള്‍ മിഴിവ് നല്‍കുന്ന രചന
ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതിനു മുന്പെയുള്ള ബന്ധമാണ് സോരള ദേവിക്കും ഗാന്ധിക്കും ഇടയില്‍ .അത് അദ്ദേഹത്തെ ഇന്ത്യയെ കണ്ടെത്താനുള്ള യാത്രയില്‍ തീവ്രമായി ലാഹോറില്‍ കുടുക്കിലാക്കുന്നു ആ സ്ത്രീയുമായുള്ള ബന്ധം ഗാന്ധിയുടെ ജീവിതത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു ആ ബന്ധത്തിലെ അപൂര്‍വ്വ ഇഴകള്‍ കോര്‍ത്തെടുക്കുകയാണ് ഈ നോവലില്‍ ഡോ പി എം ഗിരീഷ് .
രാഷ്ട്രീയത്തിന് നഷ്ടമാകുന്ന ഗാന്ധിയെ കുറിച്ചുള്ള സഹപ്രവര്‍ത്തകരുടെ ആശങ്ക പുസ്തകത്തില്‍ പ്രകടമാണ് .എല്ലാ എതിര്‍പ്പിനെയും അവഗണിച്ചു മുന്നേറിയ ആ പ്രണയ ബന്ധത്തിന്റെ തകര്‍ച്ചയിലാണ് അദ്ദേഹം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങിയത് .ഒരു പക്ഷെ ആ നഷ്ട സ്നേഹത്തിന്റെ അഗ്നിയാകും അദ്ദേഹത്തിന്‍റെ കര്‍മ്മ പദത്തെ പില്‍കാലത്തു ജ്വലിപ്പിച്ചത് . .അവസാന ശ്വാസത്തില്‍ ഗാന്ധിയുടെ നാവില്‍ നിന്ന് വന്നത് ഹ ദേവി എന്നാണു എന്ന് അറിയാതെ ഡോ പി എം ഗിരീഷ് എഴുതുന്നു .തികഞ്ഞ റൊമാന്റിക് കണ്ടെത്തല്‍ !
ചരിത്രത്തിലെ ഗാന്ധിയെ മാറി നിറുത്തി നോക്കിയാല്‍ പോലും ഒരു പ്രണയ കഥ എന്ന നിലയില്‍ ഇതൊരു അസാധാരണ സൃഷ്ടിയാണ് .ഓരോ ഭാവവും വികാരവും പുനര്‍ജനിക്കുന്ന വലിയ ഒരു ലോകമാണ് ഡോ ഗിരീഷ് ഇവിടെ ആവിഷ്കാരിക്കുന്നത് ഗാന്ധിയെ പ്രചോദിപ്പിച്ച,മോഹിപ്പിച്ച കാലത്തെ വെല്ലു വിളിച്ച ഒരു സ്ത്രീയുടെയും പുരുഷന്‍റെയും അപൂര്‍വ്വ പ്രണയ കഥയാണ് സൊരള .
നൂറോളം പേജുകളില്‍ കവിത പോലെ അധ്യായങ്ങള്‍ തിരിച്ചു അതിമനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നു ഐ ബുക്സ് ഈ നോവല്‍.സോരളാ ദേവിയുടെയും ഗാന്ധിയുടെയും അഭൌമികമായ പ്രണയത്തിന്‍റെ നിത്യസ്മാരകമാണ് ഈ പുസ്തകം