Image

സന്ദീപ് ഷാഫി വാരിയർ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 19 November, 2024
സന്ദീപ് ഷാഫി വാരിയർ  (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

അങ്ങനെ ബി ജെ പി സംസ്‌ഥാന കമ്മിറ്റി അംഗം സന്ദീപ് വാരിയർ കോൺഗ്രസ്‌ അംഗത്വം സ്വീകരിച്ചു കോൺഗ്രസ്‌ പാർട്ടിയിലെ സജീവ പ്രവർത്തകനായി.  പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പിന്റെ മൂർച്ചന്യാവസ്‌ഥയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,  മുതിർന്ന കോൺഗ്രസ്‌ നേതാവ് ബെന്നി ബഹനാൻ എം പി,  പാലക്കാട്‌ എം പി വി കെ ശ്രീകണ്ഠൻ, വടകര എം പി ഷാഫി പറമ്പിൽ, സ്‌ഥാനാർഥി രാഹുൽ മാംകൂട്ടത്തിൽ തുടങ്ങി ഒട്ടനവധി കോൺഗ്രസ്‌ നേതാക്കളുടെ സാന്നിധ്യത്തിൽ ആണ് സന്ദീപ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനിൽ നിന്നും അംഗത്വം സ്വീകരിച്ചത്. തുടർന്ന് വാരിയരെ എല്ലാ കോൺഗ്രസ്‌ പ്രവർത്തകരും മാതൃക ആക്കണമെന്നും സുധാകരൻ ആഹ്വാനം ചെയ്തു

ഇപ്പോൾ ഏതാണ്ട് പതിനഞ്ചിൽ പരം ന്യൂസ്‌ ചാനലുകൾ ആണ് കേരളത്തിൽ ഉള്ളത്. എല്ലാ ചാനലുകളിലും വൈകിട്ട് അന്തി ചർച്ചകളും ഉണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്കും പണ്ടു മുതൽ കണ്ടു മടുത്ത രാഷ്രീയ നിരീക്ഷകർക്കും ഇപ്പോൾ നല്ല ഡിമാൻഡ് ആണ്. ചാനലുകാർ ഇക്കൂട്ടരുടെ പിന്നാലെ അന്തി ചർച്ചകൾക്കായി പരക്കം പായുകയാണ്. മിക്ക ചാനലുകളും പുതുമുഖങ്ങളെ പരീക്ഷിക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട്‌ ക്ലെച്ചു പിടിക്കുന്നില്ല

ഏതാണ്ട് അഞ്ചോ ആറോ വർഷങ്ങൾക്കു മുൻപ് വരെ ന്യൂസ്‌ ചാനലുകൾ കേരളത്തിൽ സജീവമാകാതിരുന്ന കാലത്ത് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിന്റെ അന്തി ചർച്ചയ്ക്കായിരുന്നു ഏറ്റവും ഡിമാൻഡും റേറ്റിങ്ങും. പ്രത്യേകിച്ച് വിനു വി ജോൺ ചർച്ച നയിക്കുമ്പോൾ

ഇപ്പോൾ പിണറായി സർക്കാരിലെ രണ്ടാമനായ മുഹമ്മദ്‌ റിയാസും മൂന്നമാൻ കെ എൻ ബാലഗോപാലും നാലാമൻ പി രാജീവും എം ബി രാജേഷും മുതൽ ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വരെ ഏഷ്യാനെറ്റ്‌ ചാനൽ ചർച്ചകളിൽ കൂടി പ്രശസ്തർ ആയവർ ആണ്

കോൺഗ്രസിൽ ആണെങ്കിൽ കാസർഗോഡ് എം പി രാജ്മോഹൻഉണ്ണിത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുണ്ടറ എം ൽ എ പി സി വിഷ്ണുനാഥ്‌ മുതൽ ഒട്ടനവധി കോൺഗ്രസ്‌ നേതാക്കൾ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിന്റെ സംഭാവനകൾ ആണ്

കേരളത്തിൽ ഇതുവരെ ഒരു എം ൽ എ യെ മാത്രം സംഭാവന ചെയ്തിട്ടുള്ള ബി ജെ പി ക്കായി ഏഷ്യാനെറ്റിൽ പ്രതിരോധം തീർത്തു പ്രശസ്തർ ആയവർ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബി ജെ പി സംസ്‌ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ശോഭ സുരേന്ദ്രൻ എന്നിവർ ആയിരുന്നു

കോൺഗ്രസിന്റെ ഗെർജിക്കുന്ന സിഹം രാജ്മോഹൻഉണ്ണിത്താന്റെയും എൽ ഡി ഫ് നായി മുൻ മന്ത്രി വി എസ് സുനിൽ കുമാറും ചാനൽ ചർച്ചയിൽ അടക്കിവാഴുന്ന കാലത്താണ് ബി ജെ പി പാലക്കാട്‌ നിന്നുമുള്ള യുവ നേതാവ് സന്ദീപ് വാരിയരെ കളത്തിൽ ഇറക്കിയത്

മന്ത്രി ജോർജ് കുര്യനെ പോലെ സൗമ്യമായ മുഖഭാവം ഉള്ള സന്ദീപിന്റെ പക്ഷേ വാക്കുകൾ മൂർച്ചയേറിയതായിരുന്നു. നെഹ്‌റു കുടുംബത്തെയും ന്യുനപക്ഷങ്ങളെയും കടന്നാക്രമിക്കാൻ മടികാട്ടാതിരുന്ന കടുത്ത ആർ എസ് എസ് അനുഭാവികൂടിയായിരുന്ന സന്ദീപ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ കേരളത്തിൽ പ്രശസ്തൻ ആയി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂർ സ്വീറ്റ് നൽകിയെങ്കിലും കെ സുരേന്ദ്രൻ സംസ്‌ഥാന പ്രസിഡന്റായി വന്നതോടെ സന്ദീപിന്റെ കഷ്ടകാലം ആരംഭിച്ചു. പല പദവികളിൽ നിന്നും ഒഴിവാക്കപ്പെട്ട സന്ദീപിന് ഒടുവിൽ വളരെ ആഗ്രഹിച്ചിരുന്ന പാലക്കാട് സ്വീറ്റ് സുരേന്ദ്രൻ തന്റെ അടുപ്പക്കാരൻ സി കൃഷ്ണകുമാറിന് കൊടുത്തപ്പോൾ സന്ദീപിന്റെ നിയന്ത്രണം വിട്ടു

ഷാഫി പറമ്പിൽ ഒഴിഞ്ഞ പാലക്കാട്‌ കണ്ണു വച്ചിരുന്ന പി സരിൻ രാഹുൽ മാംക്കൂട്ടത്തിലിനെ സ്‌ഥാനാർത്തിയാക്കിയതിൽ പ്രതിഷേധിച്ചു ഇടതുപക്ഷത്തു പോയി സ്‌ഥാനാർഥി ആവുകയും പാലക്കാട്‌ സ്വീറ്റിൽ ചെറിയ നോട്ടമുണ്ടായിരുന്ന കെ മുരളീധരനും മുൻ എം ൽ എ വി ടി ബെൽറാംമും ഇടയുക കൂടി ചെയ്തപ്പോൾ പ്രതിരോധത്തിൽ ആയ കോൺഗ്രസ്‌ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ

പാലക്കാട്‌ നിന്നും വടകരയിൽ എത്തി വടകരയിൽ കൊടുംകാറ്റ് ആയി മാറി കേരളത്തിലെ സി പി എം ലെ ഏറ്റവും ജനകീയ നേതാവ് കെ കെ ഷൈലജ ടീച്ചറെ കടപുഴക്കി എറിഞ്ഞു വീരയോദ്ധാവ് ആയ ഷാഫി പറമ്പിലിന്റെ നോമിനിയായ രാഹുൽ മാംക്കൂട്ടത്തിലിനെ ജയിപ്പിച്ചെടുക്കേണ്ടത് മറ്റാരേക്കാളും ആവശ്യം ഷാഫിയുടേതാണ്

തൊട്ടടുത്തു വയനാട്ടിൽ ഫലപ്രക്യാപനത്തിനായി കാത്തിരിക്കുന്ന പ്രിയങ്ക ഗാന്ധിയെ ചാനൽ ചർച്ചകളിൽ എപ്പോഴും പ്രിയങ്ക വധേര എന്നു മാത്രം വിശേഷിപ്പിച്ചിട്ടുള്ള സന്ദീപ് വാരിയർ കാക്കിനിക്കർ അഴിച്ചവച്ചു ഗാന്ധി തൊപ്പി വയ്ക്കുമ്പോൾ അതുൾക്കൊള്ളാൻ കോൺഗ്രസ്‌ പ്രവർത്തകർക്കും ജനങ്ങൾക്കും ആകുമോയെന്നു ഇരുപത്തിമൂന്നിന് അറിയാം 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക