വിർജീനിയ സ്റ്റേറ്റ് സെനറ്റിൽ ഒഴിവ് വന്ന ഡിസ്ട്രിക്ട് 32ൽ മത്സരിക്കാൻ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി സ്റ്റേറ്റ് ഹൗസ് ഡെലിഗേറ്റ് കണ്ണൻ ശ്രീനിവാസനെ തിരഞ്ഞെടുത്തു. യുഎസ് ഹൗസിലേക്കു ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റർ സുഹാസ് സുബ്രഹ്മണ്യം ജയിച്ചതോടെയാണ് ഈ സീറ്റ് ഒഴിവായത്.
വിർജീനിയ ഹൗസിൽ എത്തിയ ആദ്യ ഇന്ത്യൻ അമേരിക്കാനായ ശ്രീനിവാസൻ തന്നെ സ്ഥാനാർഥിയാക്കിയവരോട് നന്ദി പറഞ്ഞു. ഡിസ്ട്രിക്ട് 32നു അദ്ദേഹം മികച്ച സേവനം ഉറപ്പു നൽകി.
ജനുവരി 7നു നടക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ ശ്രീനിവാസൻ റ്റുമായ് ഹാർഡിങ് എന്ന വിദ്യാഭ്യാസ പ്രവർത്തകനെ നേരിടും.
സ്റ്റേറ്റ് സെനറ്റിൽ ഇപ്പോൾ ഡെമോക്രറ്റുകൾക്കു 21-19 ഭൂരിപക്ഷമുണ്ട്.
Sreenivasan wins Democratic nomination in Va