Image

കുംഭകർണൻ മികച്ച ടെക്‌നോക്രാറ്റായിരുന്നു, അദ്ദേഹം ഉറങ്ങുകയായിരുന്നില്ല , യന്ത്രങ്ങള്‍ വികസിപ്പിക്കുകയായിരുന്നു; യു പി ഗവർണർ ആനന്ദി ബെൻ പട്ടേല്‍

Published on 20 November, 2024
കുംഭകർണൻ  മികച്ച ടെക്‌നോക്രാറ്റായിരുന്നു, അദ്ദേഹം ഉറങ്ങുകയായിരുന്നില്ല ,  യന്ത്രങ്ങള്‍ വികസിപ്പിക്കുകയായിരുന്നു; യു പി ഗവർണർ ആനന്ദി ബെൻ പട്ടേല്‍

ലക്‌നൗ: പുരാണ കഥാപാത്രവും, രാവണന്റെ സഹോദരനുമായ കുംഭകർണനെ കുറിച്ച്‌ വിചിത്ര പരാമർശവുമായി യു പി ഗവർണർ ആനന്ദിബെൻ പട്ടേല്‍.

കുംഭകർണൻ ആറ് മാസക്കാലം ഉറങ്ങുകയായിരുന്നില്ലെന്നും രഹസ്യമായി അദ്ദേഹം യന്ത്രങ്ങള്‍ വികസിപ്പിക്കുകയായിരുന്നുവെന്നും ആനന്ദി ബെൻ പട്ടേല്‍ പറഞ്ഞു.

ഉത്തർപ്രദേശിലെ ഒരു കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സംസാരിക്കുമ്ബോളായിരുന്നു ഗവർണറുടെ വിചിത്രഅഭിപ്രായ പ്രകടനം. ' കുംഭകർണൻ ആറ് മാസം ഉറങ്ങുകയും പിന്നീടുളള ആറ് മാസം ഉണർന്നിരിക്കുകയും ചെയ്യും എന്നതാണ് കഥ. എന്നാല്‍ അങ്ങനെയല്ല. രാവണൻ കുംഭകർണനെ പുറത്തിറങ്ങാൻ അനുവദിക്കാത്തതാണ്. കാരണം ആ ആറ് മാസവും കുംഭകർണൻ ഒരു സ്വകാര്യ മുറിയില്‍ യന്ത്രങ്ങള്‍ വികസിപ്പിക്കുകയാകും. മറുനാട്ടുകാർ അവ തട്ടിക്കൊണ്ടുപോകാതിരിക്കാൻ വളരെ രഹസ്യമായാണ് കുംഭകർണൻ യന്ത്രങ്ങള്‍ വികസിപ്പിച്ചത്. അദ്ദേഹം മികച്ച ഒരു ടെക്‌നോക്രാറ്റ് ആയിരുന്നു'; ആനന്ദിബെൻ പട്ടേല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക