Image

അറിവും ആവേശവും പകര്‍ന്ന് സിനെര്‍ജി 2024

Published on 20 November, 2024
അറിവും ആവേശവും പകര്‍ന്ന് സിനെര്‍ജി 2024

അറിവ് പകര്‍ന്നു നല്‍കുന്നതും ഒപ്പം കലാപ്രകടനങ്ങളാല്‍ കാണികളുടെ മനസ് നിറക്കുന്നതുമായിരുന്നു മലയാളി അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ഒന്റാരിയോയുടെ (MASWO) നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘സിനെര്‍ജി 2024’. മിസ്സിസാഗയിലെ ജോണ്‍ പോള്‍ II പോളിഷ് കള്‍ച്ചറല്‍ സെന്ററില്‍ ആയിരുന്നു പരിപാടി.

ലീഡര്‍ഷിപ്പ് – എംപവര്‍, എലിവേറ്റ് ആന്‍ഡ് എക്‌സല്‍ എന്നതായിരുന്നു ഇത്തവണത്തെ സിനെര്‍ജി 2024 ലെ പ്രമേയം. കൂടാതെ ചോദ്യോത്തര അവസരങ്ങളും പരിപാടിയോടനുബന്ധിച്ചു ഉണ്ടായിരുന്നു. വിവിധ സംഘടനകളുമായി സഹകരിച്ചു അക്കാഡമിക് എക്‌സ്‌പോകളും പരിപാടിയുടെ മാറ്റ് കൂട്ടി.

തുടര്‍ന്ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ മന്ത്രി കമല്‍ ഖേര, എം പി പിമാരായ ദീപക് ആനന്ദ്, പാട്രിസ് ബേണ്‍സ്, ടൊറന്റോ ചില്‍ഡ്രന്‍ എയ്ഡ് സൊസൈറ്റി സി ഇ ഓ ലിസ ടോം ലിന്‍സണ്‍, ടൊറന്റോ കത്തോലിക്ക അതിരൂപത ചാരിറ്റീസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആഗ്‌നസ് തോമസ്, ഒന്റാരിയോ കോളേജ് ഓഫ് ഫാമിലി ഫിസിഷ്യന്‍സ് പ്രസിഡന്റ് ജോബിന്‍ വര്‍ഗീസ്, പീള ചില്‍ഡ്രന്‍ എയ്ഡ് സൊസൈറ്റി സി ഇ ഒ മേരി ബേത്ത് മോളേങ്കമ്പ്, ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോക്ടര്‍ ഉഷ ജോര്‍ജ്, ദുര്‍ഹം ചില്‍ഡ്രന്‍ എയ്ഡ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാമോന ചേരിചേസ്, കനേഡിയന്‍ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫ്രെഡ് ഫെല്‍പ്‌സ്, ലോഫ്ട് കമ്മ്യൂണിറ്റി സി ഇ ഒ ഹെതര്‍ മക്ഡൊണാള്‍ഡ്, ആല്‍ഫബീ ഫൗണ്ടര്‍ ആന്‍ഡ് സി ഇ ഒ ദുന്‍യാ മാരിജാന്‍, എക്രോസ്സ് ബൗണ്ടറിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആഫീസ സാരംഗ്, ഐ ഇ എസ് ഡബ്ല്യൂ പ്രോഗ്രാം മാനേജര്‍ തേജ് വാധ്വ എന്നിവര്‍ ചടങ്ങിന് എത്തിയിരുന്നു.

\

തുടര്‍ന്ന് മാസോയിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. ഡാന്‍സും പാട്ടും ഒക്കെ ആയി മുന്നേറിയ കലാപരിപാടികള്‍ അംഗങ്ങള്‍ ഒരുക്കിയ നാടകത്തോടെയാണ് സമാപിച്ചത്. സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ ജോലിയും ജോലിക്കിടയിലെ പ്രശ്‌നങ്ങളും ഒക്കെ വരച്ചു കാണിക്കുന്നതായിരുന്നു ഇരുപത് മിനിറ്റു നീണ്ടു നിന്ന നാടകം. കനേഡിയന്‍ ഹോം സാരഥി മനോജ് കരാത്ത ആയിരുന്നു ‘സിനര്‍ജി 2024’ന്റെ മെഗാ സ്‌പോണ്‍സര്‍

ഒന്റാരിയോയിലെ എഴുനൂറോളം വരുന്ന സോഷ്യല്‍ വര്‍ക്കേഴ്‌സിനെ പ്രതിധാനം ചെയ്യുന്ന സംഘടനയാണ് മാസ്സോ. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചെറിയ കൂട്ടായ്മ ആയിട്ടാണ് MASOW എന്ന സംഘടനാ രൂപപ്പെടുന്നത്. 2019 ലാണ് ഒരു ഔദ്യോഗിക സംഘടനയായി മാസോ രജിസ്റ്റര്‍ ചെയ്യുന്നുന്നത്.ഒന്റാരിയോയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്കേഴ്‌സ് ആണ് അംഗങ്ങള്‍. സോഷ്യല്‍ വര്‍ക്കേഴ്‌സിലെ മാനേജ്മെന്റ്, ഫ്രന്റ്‌ലൈന്‍ , ചൈല്‍ഡ് വെല്‍ഫെയര്‍, മെന്റല്‍ ഹെല്‍ത്ത്, ഹൗസിങ്, ഇമ്മിന്റഗ്രേഷന്, ഹോസ്പിറ്റല്‍, കൗണ്‌സിലിംഗ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ സംഘടനയുടെ ഭാഗമായുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക