എറണാകുളം : അപ്പാർട്ട്മെന്റില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്.
കളമശേരി കൂനംതൈയിലെ അപ്പാർട്ട്മെന്റിലാണ് പെരുമ്ബാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടില്‍ ജെയ്സി ഏബ്രഹാം (55) കൊല്ലപ്പെട്ടത് .
കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം ഉണ്ടായത.് സാഹചര്യതെളിവുകളിലെ സംശയം പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ കൊലപാതകമാണെന്ന് പോലീസ് കഴിഞ്ഞ ദിവസം പോലീസ് സ്ഥിരീകരിച്ചിരുന്നു.
ഹെല്‍മറ്റ് ധരിച്ച യുവാവ് ഞായറാഴ്ച രാവിലെ 10.20 ന് അപ്പാർട്ട്മെന്റിന് മുന്നിലൂടെ പോവുന്നത് കണ്ടെത്തി. കുറച്ച് കഴിഞ്ഞ് പിന്നെയും യുവാവ് പോകുന്നത് വീഡിയോയില്‍ കാണാം. ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്ബോള്‍ ധരിച്ചിരുന്നത് . ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് .
റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ജെയ്സി. സാമ്ബത്തിക തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു . തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പോലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു. മുഖം വികൃതമാക്കിയ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.