Image

ടെക്സസ് സ്കൂളുകളിൽ ഭഗവത് ഗീതയും പഠിപ്പിക്കണമെന്നു ഹിന്ദുമത പണ്ഡിതൻ രാജൻ സെഡ് (പിപിഎം)

Published on 20 November, 2024
ടെക്സസ് സ്കൂളുകളിൽ ഭഗവത് ഗീതയും പഠിപ്പിക്കണമെന്നു ഹിന്ദുമത പണ്ഡിതൻ രാജൻ സെഡ് (പിപിഎം)

ടെക്സസ് എലിമെന്ററി പബ്ലിക് സ്കൂളുകളിൽ ബൈബിൾ പഠനത്തോടൊപ്പം പൗരാണിക സംസ്കൃത വേദ ഗ്രന്ഥമായ ഭഗവത് ഗീതയുടെ അറിവും പകർന്നു നൽകണമെന്ന് ഹിന്ദുക്കൾ ആവശ്യപ്പെടുന്നു. ലോകമൊട്ടാകെ ആദരിക്കപ്പെടുന്ന ചരിത്രപരമായി പ്രാധാന്യമുള്ള ഗ്രന്ഥമാണ് ഭഗവത് ഗീതയെന്നു  ഹൈന്ദവ രാജ്യ തന്ത്രജ്ഞൻ നെവാഡയിൽ പ്രസ്താവനയിൽ പറഞ്ഞു. "അത് ടെക്സസ് എലിമെന്ററി പബ്ലിക് സ്കൂൾ ക്ലാസ് മുറികളിൽ പഠിപ്പിക്കേണ്ട നിധിയാണ്.

"ഭഗവാൻ ശ്രീകൃഷ്ണൻ നേരിട്ടു പറഞ്ഞ ദൈവത്തിന്റെ മൊഴികളാണത്. അറിയപ്പെട്ട നിരവധി അമേരിക്കക്കാരെ അത് സ്വാധീനിച്ചിരുന്നു. ഹെൻറി ഡേവിഡ് തോറിയു, ഒപ്പെൻഹെയ്‌മർ, ആൽഡസ് ഹക്സ്ലി, റാൽഫ് എമേഴ്സൺ, ആൽബർട്ട് എയ്ൻസ്റ്റീൻ തുടങ്ങി നിരവധി പേർ.

"ഗീത നൂറ്റാണ്ടുകളായി ലോകത്തിന്റെ പല ഭാഗങ്ങളിലും മില്യൺ കണക്കിന് ആളുകളെ ആവേശം കൊള്ളിക്കയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്."

ടെക്സാസ് ക്ലാസ് മുറികളിൽ ധാർമികത വർധിപ്പിക്കാനും അത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡാളസ്-ഫോർട്ട്വർത്, ഹ്യുസ്റ്റൻ, ഓസ്റ്റിൻ, മിഡ്ലാൻഡ്-ഒഡേസ എന്നിങ്ങനെ ടെക്സസിന്റെ പല മേഖലകളിലും ഗണ്യമായ ഹിന്ദു സമൂഹങ്ങളുണ്ട്.

Rajan Zed urges Gita in Texas schools 

Join WhatsApp News
Ayah Al-Kursi 2024-11-20 14:28:13
Why not Quran? We voted For Trump.
Thomaskutty 2024-11-20 18:11:16
This is too much. Why not Bible, quran and other religious books? This Indian/RSS fundementalist demands are too much. They want to convert all Americans to Githa/Hiduvisam? At the same time they do not allow conversion in India? Is it double standard? Please do not spoil America? The other day I saw a news building "Ayodhya " here in USA. That is the symbol of destruction of Babrimasjit? Dear President Trump Drive out this kind of people from USA. Otherwise, think what happened in Labanon, France, England their also The muslim and hindu groups distroyed the peace of those nations. Also, please follow Mahalma Ghandi & Martin Luther King and all. Or even our Narayana Guru Swamy?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക