ഹ്യൂസ്റ്റനിൽ വാഹനാപകടത്തെത്തുടർന്ന് ആശുപത്രിയിലായ റോബർട്ടിന് വേണ്ടി ഗോ ഫണ്ട് മി വഴി തുക സമാഹരിച്ചു കൊണ്ടിരിക്കെ ഈ കന്യാകുമാരി സ്വദേശി മരിച്ചത് ഏറെ ദുഃഖമായി.
നാല് മാസം മുൻപ് മാത്രമാണ് റോബർട്ട് അമേരിക്കയിലെത്തിയത്. റിയോണ (3), റിഷോണ (7) എന്നീ രണ്ട് പെൺകുട്ടികളുടെ പിതാവാണ് റോബെർട്ട്. ഭാര്യ രേഷ്മ. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചതിനാൽ ആറ് സഹോദരങ്ങളെ വളർത്തി. കോവിഡിന് തൊട്ടുപിന്നാലെ, ബിസിനസ് തകർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ റോബർട്ട് സ്ഥിരമായ ഒരു കുടുംബ വരുമാനം നൽകാനുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് അമേരിക്കയിലെത്തിയത്
നവംബർ 2-ന്, ദീപാവലിക്ക് കുട്ടികൾക്കായി ഇന്ത്യയിലേക്ക് പണം അയച്ച് സൈക്കിളിൽ മടങ്ങുന്നതിനിടെ കാറിടിച്ച് മറ്റൊരു വാഹനത്തിനു മുന്നിലേക്ക് തെറിപ്പിച്ചു. രണ്ടാഴ്ചയോളം ചികിത്സ തുടർന്നു. ജീവനോടെ ഇന്ത്യയിലേക്ക് അയക്കുന്നതിനുപകരം, മൃതദേഹം അയക്കുന്ന ഹൃദയഭേദകമായ പ്രക്രിയയിലാണ് തങ്ങളെന്ന് സുഹൃത്തുക്കൾ പറയുന്നു.
ഈ കുടുംബത്തിന് കഴിയുന്നത്ര സഹായം എത്തിക്കാം. Donate: Fundraiser by Bharath Sundararaman : Support Robert's Family After Tragic Loss