Image

രക്ഷാസമിതിയില്‍ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

പി പി ചെറിയാന്‍ Published on 21 November, 2024
രക്ഷാസമിതിയില്‍ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

ന്യൂയോര്‍ക്: നവംബര്‍ 20 ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം യുഎസ് അംബാസഡര്‍ റോബര്‍ട്ട് വുഡ് വീറ്റോ ചെയ്തു. പ്രമേയത്തിനു അനുകൂലമായി 14 വോട്ടുകള്‍ നേടിയെങ്കിലും, സെക്യൂരിറ്റി കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങള്‍ (E10) മുന്നോട്ടുവച്ച കരട് പ്രമേയം സ്ഥിരാംഗമായ യു.എസ്.വീറ്റോ ചെയ്യുകയായിരുന്നു

എല്ലാ ബന്ദികളേയും ഉടനടി നിരുപാധികം മോചിപ്പിക്കാനുള്ള കൗണ്‍സിലിന്റെ ആവശ്യവും അംഗീകരിച്ചില്ല. ഒരു പ്രമേയം അംഗീകരിക്കുന്നതിന്, അത് അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ഉറപ്പാക്കണം, അഞ്ച് സ്ഥിരാംഗങ്ങളില്‍ ആരുടെയെങ്കിലും നിഷേധ വോട്ടുകളോ വീറ്റോകളോ പാടില്ല.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്ന പ്രാഥമിക ഉത്തരവാദിത്തം സുരക്ഷാ സമിതിക്കുണ്ട്.ഹമാസും മറ്റ് തീവ്രവാദികളും ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടില്ലെങ്കില്‍ നിരുപാധികമായ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കാന്‍ യുഎസിന് കഴിയില്ലെന്ന് യുഎസ് പ്രതിനിധി അംബാസഡര്‍ റോബര്‍ട്ട് വുഡ് പ്രസ്താവനയില്‍ പറഞ്ഞു.

സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 2735 (2024) ലെ എല്ലാ വ്യവസ്ഥകളും പാര്‍ട്ടികള്‍ 'പൂര്‍ണ്ണമായും നിരുപാധികമായും കാലതാമസമില്ലാതെയും' നടപ്പിലാക്കണമെന്നും പ്രമേയം  ആവശ്യപ്പെട്ടു.

ബന്ദികളെ മോചിപ്പിക്കല്‍, പലസ്തീന്‍ തടവുകാരെ കൈമാറല്‍, കൊല്ലപ്പെട്ട ബന്ദികളുടെ അവശിഷ്ടങ്ങള്‍ തിരികെ നല്‍കല്‍, ഗാസയുടെ വടക്ക് ഉള്‍പ്പെടെ - ഗാസയുടെ എല്ലാ പ്രദേശങ്ങളിലെയും അവരുടെ വീടുകളിലേക്കും അയല്‍പക്കങ്ങളിലേക്കും പലസ്തീനിയന്‍ സിവിലിയന്മാരെ തിരികെ കൊണ്ടുവരല്‍, പൂര്‍ണ്ണമായ പിന്‍വലിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക