ചില സമയത്ത് അങ്ങനെയാണ്. ചിലരുടെ ഫോൺ വിളികൾ സമ്മാനിക്കുന്ന അസ്വസ്ഥതയ്ക്ക് വലിയ ആഴങ്ങളുണ്ട്. സകല സന്തോഷങ്ങളേയും അത് ദൂരേക്ക് തള്ളി മാറ്റും. പിന്നെ ആ ഫോൺ വിളിയുടെ അശാന്തത സമ്മാനിച്ച താളപ്പിഴകൾ ഏതാനും നിമിഷത്തേക്ക് കൂടി മനസിൽ തങ്ങി നിൽക്കും.
ഒരു ഫോൺ വിളി നൽകിയ ആകാംക്ഷയാണ് എന്നെയിപ്പോൾ വിമാനത്താവളത്തിൽ എത്തിച്ചിരിക്കുന്നത്. ജയപാലൻ പോയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. വീണ്ടും നാട്ടിലെത്തുന്നു എന്ന മകന്റെ ഫോൺ വിളിയാണ് അയാളിൽ അസ്വസ്ഥത സൃഷ്ട്‌ടിച്ചത്.
വിഷാദം തൂവിയ മുഖങ്ങളുമായി ഡിപ്പാർച്ചർ എന്ന വിഭാഗത്തിൽ ഒന്നും പറയാനാവാതെ കാത്തു നിൽക്കുന്നവർ ഒരു ഭാഗത്ത്. തങ്ങളുടെ സമയമായാൽ അകത്തേക്ക് പ്രവേശിക്കാൻ തയ്യാറായി നിൽക്കുന്നവർ.നിങ്ങളെപ്പിരിയുന്നതിൽ എനിക്ക് വിഷമമില്ല എന്ന ബോധ്യപ്പെടുത്താനായി യാത്രക്ക് തയ്യാറായി നിൽക്കുമ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കുന്നവർ . അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക