“ആരുടെയെങ്കിലും നിർബന്ധത്തിനോ സമ്മർദ്ധത്തിനോ വഴങ്ങിയാണോ നിങ്ങളീ തീരുമാനത്തിലേക്കെത്തിയത്"?
ആദ്യം 'അല്ല' എന്ന് പറഞ്ഞത് ഡേവിഡാണ്. ചോദ്യകർത്താവിനെ കുറച്ചുസമയം നോക്കിനിന്നശേഷം എന്നാവർത്തിച്ചു. പതുക്കെ ജൊഹാന്നയും 'അല്ല'
ഡോക്ടർ ചുറ്റുമുള്ള മെഡിക്കൽടീമിനെയൊന്ന് നോക്കിക്കൊണ്ട് ചോദ്യാവലിയിലെ അവസാന ചോദ്യം ഡേവിഡും ജൊഹാന്നയും കേൾക്കുമാറ് ഉറക്കെവായിച്ചു. "തീരുമാനത്തിൽ മാറ്റംവരുത്തുവാനുള്ള അവസാന അവസരമാണിത്. എന്തെങ്കിലും മാറ്റമുണ്ടോ”?
ഡേവിഡ് പതുക്കെ ജൊഹാന്നയുടെ കൈപിടിച്ചു. നരവീണ അവരുടെ
കൺപീലികൾ ഇമവെട്ടാതെ പരസ്പ്പരംനോക്കി, ഒരു പുഞ്ചിരി കൈമാറി,
ശേഷം 'ഇല്ല' എന്നൊരുമിച്ചു പറഞ്ഞു.
"ഇവിടെ ഒപ്പിടൂ”. പത്തുമിനിറ്റായി അവസാനിപ്പിച്ച് ഡോക്ടർ നെടുവീർപ്പിട്ടു. തുടർന്നുവന്ന ചോദ്യാവലി
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക