നയന്‍താരയുമായുളള പ്രണയം അവസാനിപ്പിച്ച പ്രഭുദേവ മുന്‍ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് മങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രഭുദേവ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ഭാര്യ റംലത്തിനും മക്കള്‍ക്കുമൊപ്പം ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷമാണ് നയന്‍താരയെ സ്വന്തമാക്കാനായി പ്രഭുദേവ ഭാര്യയായിരുന്നു റംലത്തുമായുളള ബന്ധം അവസാനിപ്പിച്ചത്. റംലത്തിനെയും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ബന്ധം വേര്‍പെടുത്താന്‍ വേണ്ടി നഷ്ട പരിഹാരമായി 30 കോടിയോളം വിലമതിക്കുന്ന വസ്തുവകകളും വാഹനവും പ്രഭുദേവ ഭാര്യക്ക് നല്‍കിയിരുന്നു. ഇതിനു പുറമേ വന്‍തുകയും റംലത്തിന് നല്‍കിയിരുന്നു. രണ്ടു കുട്ടികളുടെ ചെലവും ആജീവനാന്തം പ്രഭു വഹിക്കണമെന്നായിരുന്നു ധാരണ. റംലത്തിനെ നഷ്ട പരിഹാരം കൊടുത്ത് ഒഴിവാക്കുന്നതിന് നയന്‍സ് വളരെയധികം പണം മുടക്കിയിരുന്നു.
റംലത്തിനെ 1995 സെപ്റ്റംബര്‍ എട്ടിനാണ് പ്രഭുദേവ വിവാഹം ചെയ്തത്. ഈ ദമ്പതികള്‍ക്ക് മൂന്ന് ആണ്‍കുട്ടികളാണ്. ഇതില്‍ ഒരു കുട്ടി ഏതാനും വര്‍ഷം മുമ്പ് ക്യാന്‍സര്‍ ബാധിതനായി മരിച്ചിരുന്നു. മകന്റെ വിയോഗത്തില്‍ തകര്‍ന്നു പോയ പ്രഭുദേവയ്ക്ക് അക്കാലയളവില്‍ ആശ്വാസമായത് നയന്‍സിന്റെ സാമീപ്യവും സാന്ത്വനവുമായിരുന്നു. ഇതാണ് പ്രണയത്തിലേക്ക് വഴിമാറിയത്.
ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയെങ്കിലും മക്കളുമായുളള ബന്ധത്തില്‍ കുറവൊന്നും കാട്ടാന്‍ പ്രഭുദേവ ഒരുക്കമല്ലായിരുന്നു. ഇതാണ് പ്രഭുദേവ റംലത്തുമായി വീണ്ടും അടുക്കാന്‍ കാരണമത്രേ. അതുകൊണ്ടാണ് നയന്‍സ് പ്രഭുദേവയുമായി പിരിയാന്‍ കാരണമെന്നും പറയപ്പെടുന്നു.