Image

മെഡിക്കൈഡ്, മെഡികെയർ മേധാവിയായി ഡോക്ടർ മെഹ്‌മേത് ഓസിനെ ട്രംപ് നിയമിച്ചു (പിപിഎം)

Published on 21 November, 2024
മെഡിക്കൈഡ്, മെഡികെയർ മേധാവിയായി ഡോക്ടർ മെഹ്‌മേത് ഓസിനെ ട്രംപ് നിയമിച്ചു (പിപിഎം)

ഡോക്ടറും ടെലിവിഷൻ അവതാരകനുമായ മെഹമേത് ഓസിനെ മെഡിക്കൈഡ്, മെഡികെയർ ആരോഗ്യ പരിപാടികളുടെ മേധാവിയായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ചു.

"സെന്റേഴ്‌സ് ഫോർ മെഡിക്കെയർ ആൻഡ് മെഡിക്കൈഡ് സർവീസസ് (സി എം എസ്) അഡ്മിനിസ്ട്രേറ്ററായി ഡോക്ടർ മെഹ്‌മേത് ഓസിനെ നിയമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്," ട്രംപ് പറഞ്ഞു.

നിയുക്ത ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയറുമായി സഹകരിച്ചാവും അദ്ദേഹം പ്രവർത്തിക്കുക എന്ന് ട്രംപ് വ്യക്തമാക്കി.

ഹാർവാർഡിൽ നിന്നു മെഡിക്കൽ ബിരുദമെടുത്ത ഓസ് തന്റെ 'ഡോക്ടർ ഓസ് ഷോ' അവതരിപ്പിച്ചു 9 എമ്മി അവാർഡുകൾ നേടിയിട്ടുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ സർജറി പ്രഫസറാണ്.

ജനപ്രീതിയുള്ള ടി വി പരിപാടി അവതരിപ്പിക്കുന്ന ഓസിനെ ട്രംപ് 2022ൽ പെൻസിൽവേനിയയിൽ സെനറ്റ് സ്ഥാനാർഥിയാക്കിയെങ്കിലും അദ്ദേഹം തോറ്റു. 

Mehmet Oz to head healthcare program

Join WhatsApp News
Matt 2024-11-21 13:35:42
“Elon Musk asked people to upload their medical data to X so his AI company could learn to interpret MRIs and CT scans“ Trump needs to load his information immediately so that the Americans can see why his brain works abnormally and his tendency to nominate sexual predators to high office.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക