ഗയാനയിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആ രാജ്യവുമായി 9 ധാരണാ പത്രങ്ങൾ (എം ഓ യു) ഒപ്പുവച്ചു. കൃഷി, ഹൈഡ്രോകാർബൺ, ആരോഗ്യരക്ഷ തുടങ്ങി നിർണായക രംഗങ്ങൾ അതിൽ ഉൾപെടുന്നു.
ഹൈഡ്രോകാർബൺ കരാറിൽ, ഊർജസമ്പന്നമായ രാജ്യവുമായി പ്രകൃതി വാതകം സംബന്ധിച്ച സഹകരണവും ഉണ്ടാവും. കൃഷി കരാർ അനുസരിച്ചു ആ രംഗത്തെ സാങ്കേതിക വിദ്യ കൈമാറും.
സാംസ്‌കാരിക കൈമാറ്റവും ലക്ഷ്യമിടുന്നുണ്ട്. ഗയാനയിലെ ജനസംഖ്യയിൽ 38% ഇന്ത്യൻ വംശജരാണ്. നാടകം, സംഗീതം, സാഹിത്യം എന്നിങ്ങനെ പല രംഗങ്ങളിലും സഹകരണം ഉണ്ടാവും.
ഔഷധ നിർമാണ രംഗത്തും ഇരു രാജ്യങ്ങൾ സഹകരിക്കും. പ്രതിരോധ രംഗത്തും സഹകരണത്തിനു ധാരണയായി.
Modi signs MoUs in Guyana