Image

യുഎസിൽ ഫയൽ ചെയ്ത അഴിമതി-തട്ടിപ്പു കേസ് വ്യാജമാണെന്നു അദാനി ഗ്രൂപ്പ് (പിപിഎം)

Published on 21 November, 2024
യുഎസിൽ ഫയൽ ചെയ്ത അഴിമതി-തട്ടിപ്പു കേസ് വ്യാജമാണെന്നു അദാനി ഗ്രൂപ്പ് (പിപിഎം)

ന്യൂ യോർക്ക് കോടതിയിൽ തങ്ങൾക്കെതിരെ കൊണ്ടുവന്ന അഴിമതി-തട്ടിപ്പു കേസ് വ്യാജമാണെന്നു അദാനി ഗ്രൂപ് വ്യാഴാഴ്ച്ച പ്രതികരിച്ചു. ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാളായ അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയുടെയും അന്തരവൻ സാഗർ അദാനിയുടെയും മറ്റു ആര് പേരുടെയും മേൽ യുഎസ്, അന്താരാഷ്ട്ര നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് ആരോപിച്ചത്.   രണ്ടു ബില്യണിലധികം ഡോളർ ലാഭം കിട്ടുന്ന സോളാർ എനർജി കോൺട്രാക്ടുകൾ സംഘടിപ്പിച്ചെടുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് $250 മില്യൺ കൈക്കൂലി കൊടുക്കാൻ ശ്രമിച്ചു.

യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റും സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും ഉന്നയിക്കുന്ന ആരോപണനങ്ങൾ അദാനി ഗ്രൂപ് നിഷേധിക്കുന്നു. എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നു വക്താവ് പറഞ്ഞു.

ഉയർന്ന സുതാര്യത ഉറപ്പാക്കുന്ന അദാനി ഗ്രൂപ് നിയമത്തെ ആദരിക്കാതെ യാതൊന്നും ചെയ്യാറില്ലെന്നു അവർ വ്യക്തമാക്കി.

ഗൗതം അദാനി (62), അദ്ദേഹത്തിന്റെ അന്തരവൻ  സാഗർ അദാനി, വിനീത് ജെയിൻ ഉൾപ്പെടെ അദാനി  ഗ്രീൻ എനർജിയുടെ രണ്ടു എക്സിക്യൂട്ടീവുമാർ എന്നിവർ ആരോപിതരിൽ ഉൾപ്പെടുന്നു. യുഎസ്, അന്താരാഷ്ട്ര നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റം അവരുടെ മേൽ ചുമത്തി.

അതിനിടെ, അദാനി ഗ്രീൻ എനർജി യുഎസ് ഡോളറിൽ ബോണ്ടുകൾ വിൽക്കാനുള്ള നീക്കം മാറ്റിവച്ചു. ഇക്കാര്യം അവർ തന്നെയാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചത്.  

Adani group refutes charges 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക