കാനഡയിൽ ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിലെ തൊഴിൽകാര്യ മന്ത്രി റാൻഡി ബോയ്‌സനോൾട് രാജി വച്ചു. അദ്ദേഹത്തിനെതിരെ ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അവ ശരിയല്ലെന്നു തെളിയിക്കുന്നതു വരെ അദ്ദേഹം മാറി നിൽക്കയാണെന്നു ട്രൂഡോയുടെ ഓഫിസ് പറഞ്ഞു.
ആദിമ നിവാസികളിൽ പെട്ട കുടുംബത്തിൽ നിന്നാണു വരുന്നതെന്നു അവകാശപ്പെട്ടു മെഡിക്കൽ സപ്ലൈ ബിസിനസിനു ആനുകൂല്യങ്ങൾ കൈപ്പറ്റി എന്ന ആരോപണം നേരിടുകയാണ് ആൽബെർട്ടയിൽ നിന്നുള്ള എം പിയായ ബോയ്‌സനോൾട്.
രാജിയെ സ്വാഗതം ചെയ്‌ത ആൽബെർട്ടയിലെ മറ്റൊരു എം പിയായ ബ്ലേക്ക് ഡെസ്‌ജെൽറൈസ് അദ്ദേഹത്തെ 'നാട്യക്കാരൻ' എന്നാക്ഷേപിച്ചു. വ്യാജമായി ആദിമ വംശ അവകാശ വാദം ഉന്നയിക്കുന്നവരെയാണ് അങ്ങിനെ വിളിക്കാറ്.
വെറ്ററൻ അഫേർസ് മന്ത്രി ഗിനെറ്റ് പെറ്റിട്പാസ് ടെയ്‌ലർ ആണ് തത്കാലം തൊഴിൽ വകുപ്പ് ചുമതല വഹിക്കുക.
Canada employment minister resigns