നേറ്റോ സഖ്യവുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നു പറയാറുള്ള ഡൊണാൾഡ് ട്രംപ് ഏതായാലും ബുധനാഴ്ച്ച യുഎസ് അംബാസഡറെ പ്രഖ്യാപിച്ചു. മുൻ അറ്റോണി ജനറൽ മാത്യു വിറ്റെക്കർ ആയിരിക്കും യുഎസിനെ നേറ്റോയിൽ പ്രതിനിധീകരിക്കുക.
അയോവയിൽ നിന്നുള്ള വിറ്റെക്കർ നേറ്റോ സഖ്യരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നു നിയുക്ത പ്രസിഡന്റ് പറഞ്ഞു. "സമാധാനത്തിനും ഭദ്രതയ്ക്കും ഭീഷണി ഉയരുമ്പോൾ അദ്ദേഹം ഉറച്ചു നിൽക്കും. അദ്ദേഹം അമേരിക്കയെ ഒന്നാമതായി കാണും."
Trump names envoy to NATO