Image

നാടുകടത്താനുള്ള കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാൻ ടെക്സസിന്റെ ഭൂമി ഉപയോഗിക്കും (പിപിഎം)

Published on 21 November, 2024
നാടുകടത്താനുള്ള കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാൻ ടെക്സസിന്റെ ഭൂമി ഉപയോഗിക്കും (പിപിഎം)

ടെക്സസ് നൽകാമെന്നു പറയുന്ന 1,402 ഏക്കർ ഭൂമിയിൽ നാടുകടത്താനുള്ള അനധികൃത കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതിർത്തി അധികാരിയായി നിയമിക്കപ്പെട്ട ടോം ഹോമാൻ ബുധനാഴ്ച പറഞ്ഞു.

"നാടുകടത്തേണ്ടവരെ അറസ്റ്റ് ചെയ്തു അവിടെ കൊണ്ടുപോയി അടയ്ക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ നാടുകടത്തും," ഹോമാൻ വിശദീകരിച്ചു.

ഏതു രാജ്യത്താക്കാണോ അവരെ അയക്കുന്നത് അവിടെ നിന്നുള്ള അനുമതി രേഖകൾ വരേണ്ടതുണ്ടെന്നു അദ്ദേഹം വിശദീകരിച്ചു. ഫ്ലൈറ്റുകൾ തയാറാക്കണം. അതിനുള്ള കരാറുകൾ വേണം. അതു കൊണ്ട് കുറെക്കാലത്തേക്കു അവരെ തടവിൽ പാർപ്പിക്കണം."

ടെക്സസ് ലാൻഡ് കമ്മിഷണർ ഡോൺ ബക്കിങ്ഹാം ആണ് മെക്സിക്കോയുമായുള്ള അതിർത്തിയോടു ചേർന്ന് ഭൂമി വാഗ്ദാനം ചെയ്തു ട്രംപിനു കത്തയച്ചത്. നാടുകടത്തൽ സൗകര്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാമെന്നു അവർ പറഞ്ഞു. ഒരു കര്ഷകനിൽ നിന്നു വാങ്ങിയതാണ് ഭൂമി.

അഭയാർഥികളെ സ്വീകരിക്കുന്ന സംസ്‌ഥാനങ്ങൾ അവരെ തടവിൽ വയ്ക്കാൻ സഹകരിക്കില്ലെന്നു ഹോമാൻ പറഞ്ഞു. "അപ്പോൾ ഞങ്ങൾ അവരെ അറസ്റ്റ് ചെയ്തു മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകും. അവിടെ തടവിലാകുമ്പോൾ അവർ സ്വന്തം കുടുംബങ്ങളിൽ നിന്നും അഭിഭാഷകരിൽ നിന്നും വളരെയേറെ അകലെയാവും.

"ചോദിക്കുന്നതാണ് അവർക്കു കിട്ടുന്നത്. ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ജോലിയിൽ നിന്ന് ആർക്കും ഞങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ല."

അതിർത്തിയോടു അടുത്തുള്ള കാലിഫോർണിയ, അരിസോണ എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക്‌ ഗവർണർമാർ കൂട്ട നാടുകടത്തലിനെ സഹായിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

Texas land to be used for mass deportation

 

Join WhatsApp News
josecheripuram 2024-11-21 20:03:50
This costs us, the tax payers , Letting them in and letting them out, none of these political bastards loose nothing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക