ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യുവ് ഗാലന്റ് എന്നിവർക്കും ഹമാസിന്റെ ചില നേതാക്കൾക്കും എതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അവരുടെ നേതാക്കൾക്കു വാറന്റെങ്കിൽ ഇസ്രയേലിൽ കഴിഞ്ഞ വർഷം ഒക്ടോബർ 7നു നടത്തിയ ആക്രണത്തിന്റെ പേരിലാണ് ഹമാസ് നേതാക്കളെ തേടുന്നത്.
കോടതിയുമായി സഹകരിക്കുന്ന ഏതു യുഎൻ അംഗരാജ്യത്തിനും അവരെ അറസ്റ്റ് ചെയ്യാം. യുഎസും ഇസ്രയേലും അംഗങ്ങളല്ല. ആരോപിതരായ ഹമാസ് നേതാക്കളിൽ പലരും ഇന്നു ജീവിച്ചിരിപ്പില്ല താനും.
മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങൾ തെളിഞ്ഞെന്നു കോടതി ചൂണ്ടിക്കാട്ടി. നെതന്യാഹുവും ഗാലന്റും ഗാസയിലെ ജനങ്ങൾക്കു അവരുടെ നിലനില്പിന് അനിവാര്യമായ ഭക്ഷണവും വെള്ളവും മരുന്നും ഇന്ധനവും വൈദ്യുതിയും മറ്റും നിഷേധിച്ചത് കരുതിക്കൂട്ടിയാണെന്നു വിശ്വസിക്കാൻ മതിയായ തെളിവുകളുണ്ട്.
ICC issues arrest warrant for Netanyahu