Image

ട്രംപിൻ്റെ അറ്റോർണി ജനറൽ സ്ഥാനാർഥി മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി

Published on 21 November, 2024
ട്രംപിൻ്റെ അറ്റോർണി ജനറൽ സ്ഥാനാർഥി  മാറ്റ് ഗെയ്റ്റ്‌സ്  പിന്മാറി

ലൈംഗികാരോപണ വിധേയനായ അറ്റോർണി ജനറൽ സ്ഥാനാർഥി  മാറ്റ് ഗെയ്റ്റ്‌സ് വ്യാഴാഴ്ച തൻ്റെ നാമനിർദ്ദേശം പിൻവലിച്ചു.  

സെനറ്റർമാരുമായി താൻ   ബന്ധപ്പെടുകയുണ്ടായെന്നും തന്നെ സ്ഥിരപ്പെടുത്തുന്നത്     ട്രംപ്/വാൻസ് ട്രാൻസിഷൻ്റെ നിർണായക പ്രവർത്തനത്തിന് തടസ്സമാകുന്നുവെന്നു കണ്ടതും കൊണ്ടാണ് പിൻവാങ്ങുന്നതെന്ന് ഫ്‌ലോറിഡയിൽ നിന്നുള്ള 42 കാരനായ ഈ മുൻ കോൺഗ്രസംഗം  പറഞ്ഞു. കഴിഞ്ഞയാഴ്ച  ഗെയ്റ്റ്‌സ് കോൺഗ്രസംഗത്വം രാജിവച്ചിരുന്നു.

അനാവശ്യമായി  വാഷിംഗ്ടൺ കലഹത്തിനു  പാഴാക്കാൻ സമയമില്ല, അതിനാൽ അറ്റോർണി ജനറലായി പ്രവർത്തിക്കാനുള്ള പരിഗണനയിൽ നിന്ന് ഞാൻ എൻ്റെ പേര് പിൻവലിക്കും, അദ്ദേഹം തുടർന്നു. ട്രംപിൻ്റെ DOJ  ഒന്നാം ദിവസം തന്നെ  പ്രവർത്തന നിരതനായിരിക്കണം. 
ഡൊണാൾഡ് ജെ ട്രംപ് ചരിത്രത്തിലെ ഏറ്റവും വിജയിയായ  പ്രസിഡൻ്റാണെന്ന് കാണാൻ ഞാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്.  പ്രസിഡൻ്റ് ട്രംപ് എന്നെ  നാമനിർദ്ദേശം ചെയ്തതിൽ  വലിയ ബഹുമതിയായി കണക്കാക്കുന്നു.  അദ്ദേഹം അമേരിക്കയെ രക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

മയക്കുമരുന്ന് ദുരുപയോഗവും ലൈംഗിക ദുരുപയോഗവും സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ഹൗസ് എത്തിക്‌സ് കമ്മിറ്റി അന്വേഷനാം ഗെയിറ്റ്സിനു തിരിച്ചടിയായി

പണം നൽകി ഗെയിറ്റ്സ് തങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ഫെഡറൽ, കോൺഗ്രസ് അന്വേഷകരോട്   വനിതാ സാക്ഷികൾ മൊഴി നൽകി.  

2017 ജൂലൈയിലെ ഒരു പാർട്ടിയിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയുമായി ഗെയ്റ്റ്‌സ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് താൻ കണ്ടതായി സാക്ഷികളിൽ ഒരാളെങ്കിലും അവകാശപ്പെട്ടു.

സെനറ്റിൽ ഗെയ്റ്റ്‌സ് സ്ഥിരീകരിക്കപ്പെടില്ലെന്ന് ഒരു GOP സഹായി മുമ്പ് ദ പോസ്റ്റിനോട് പ്രവചിച്ചിരുന്നു: “ഇതെല്ലാം [ഗെറ്റ്‌സിൻ്റെ 2026] ലെ ഫ്ലോറിഡ ഗവർണർ സാധ്യതകൾക്ക്   ഒരു രക്തസാക്ഷിയാകാനുള്ള നാടകമാണ്.”

Join WhatsApp News
Matt 2024-11-21 19:27:47
This is a warning for Trump that unqualified nominees with criminal background can be rejected by his own party. And also encouraging Thulasi Gunnard and Defense Secretary nominee to follow Matt Gaetz.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക